ഡസ്റ്റിനിക്കൊപ്പം കൈകോര്‍ക്കാൻ ഗായത്രി

gayathri unni
പട്ടാമ്പി
യൂറോപ്യൻ യൂണിയന്റെ 1.3 കോടി രൂപ മൂല്യമുള്ള മേരി ക്യൂറി കോ –-ഫണ്ടഡ് ഡോക്ടറൽ ഗവേഷണ പദ്ധതിയായ ഡസ്റ്റിനി-യിലേക്ക് വിളയൂര്‍ സ്വദേശിനി ഗായത്രി ഉണ്ണിക്ക് പ്രവേശനം. ബാറ്ററി ഗവേഷണമാണ് ഡസ്റ്റിനിയുടെ ലക്ഷ്യം. ഫ്രാൻസിലെ ദേശീയ ഗവേഷണ സ്ഥാപനമായ സിഎൻആര്‍എസിന് -കീഴിലുള്ള എൽആര്‍സിഎസ്, പിക്കാര്‍ഡി ജൂൾസ് വെര്‍നെ സര്‍വകലാശാല, ഡെൻമാർക്ക് ടെക്നിക്കൽ സര്‍വകലാശാല എന്നിവയുമായി ചേര്‍ന്നുള്ള സംയുക്ത പിഎച്ച്ഡി ഗവേഷണത്തിലേക്കാണ് പ്രവേശനം ലഭിച്ചത്. വൈദ്യുതി നിലയങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമായി മികച്ച ഊർജസംഭരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റെഡോക്സ് ഫ്ലോ ബാറ്ററി സാങ്കേതികവിദ്യയിലാണ് ഗായത്രിയുടെ ഗവേഷണം. മദ്രാസ് ഐഐടിയിലും കൊൽക്കത്തയിലെ ടിസിജി ക്രസ്റ്റി-ലും ബാറ്ററി സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഗായത്രി പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദവും മദ്രാസ് സര്‍വകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. വിളയൂർ പത്മാലയം വീട്ടിൽ ജയചന്ദ്രനുണ്ണി –സുജാത ദമ്പതികളുടെ മകളാണ് ഗായത്രി ഉണ്ണി.









0 comments