print edition കൈക്കൂലി: വൈക്കം സിഐ ഷമീർഖാന് സസ്‌പെൻഷൻ

കോട്ടയം: ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സിഐ പി എ ഷമീർഖാനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഷമീർഖാൻ കൈക്കൂലി വാങ്ങിയത് വിജിലൻസ് കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡിഐജിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരുമാസത്തിനിടെ 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതിന്റെ വിവരങ്ങളാണ് അന്വേഷണത്തിൽ വിജിലൻസിന് ലഭിച്ചത്. കോഴിഫാമിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയെക്കൊണ്ട് കൈക്കൂലി വാങ്ങുന്നതിന് മാത്രമായി വൈക്കം കനറാ ബാങ്ക് ശാഖയിൽ അക്കൗണ്ട് എട-ുപ്പിച്ചു. എടിഎം കൈകാര്യം ചെയ്‌തിരുന്നത് ഷമീർഖാനായിരുന്നു. വൈക്കം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പരാണ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരുന്നത്. ഗൂഗിൾ പേ കൈകാര്യം ചെയ്‌തിരുന്നതും ഷമീർഖാനായിരുന്നു. ടിപ്പർ ലോറിക്കാരിൽനിന്നും അനധികൃത മണ്ണുകടത്തുകാരിൽ നിന്നുമാണ് സിഐ ഇൗ അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയിരുന്നത്. ഒന്നര മാസം മുമ്പാണ് ഷമീർഖാൻ വൈക്കത്ത് എത്തിയത്.









0 comments