കാട്ടാന കിണറ്റിൽ വീണ് ചരിഞ്ഞു

വെബ് ഡെസ്ക്

Published on Jul 31, 2025, 11:14 AM | 1 min read| Watch Time : 3m 28s

കോയമ്പത്തൂർ : കോയമ്പത്തൂർ സാദിവയൽ സോളൈപഡുഗയിൽ കാട്ടാനയെ കിണറ്റിൽവീണ് ചരിഞ്ഞനിലയിൽ കണ്ടെത്തി. പ്രദേശത്തെ ഗണേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ കിണറ്റിലാണ് ആന വീണത്.


ബുധൻ രാത്രിയിൽ ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഇവയുടെ കൂട്ടത്തിലുള്ള ആനയാണ് കിണറ്റിൽ വീണത്. ഏറെ നേരത്തെ ശ്രമങ്ങക്കൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Home