ad
Deshabhimani

ഇറാനിൽനിന്ന് തലയൂരാൻ ട്രംപിന് കഴിയുമോ

വെബ് ഡെസ്ക്

Published on Jun 03, 2026, 06:51 PM | 1 min read

ഇസ്രയേലിന്റെ ഉറപ്പ്‌ വിശ്വസിച്ച്‌ ഇറാനെ ആക്രമിക്കാൻ ഒപ്പംകൂടിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വല്ലാത്ത കുരുക്കിൽപ്പെട്ടിരിക്കയാണ്‌. ഒന്നോ രണ്ടോ ദിവസംകൊണ്ട്‌ ഇറാനിൽ പുതിയ ഭരണകൂടത്തെ സ്ഥാപിച്ച്‌ പിന്മാറാമെന്നാണ്‌ അമേരിക്കയും ഇസ്രയേലും കരുതിയത്‌. എന്നാൽ ഇറാന്റെ പ്രതിരോധശേഷിയെക്കുറിച്ച്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ പാളി.


96 ദിവസമായി നീളുന്ന സംഘർഷം പ്രാദേശികയുദ്ധമായി വളർത്തിയെടുക്കുന്നതിൽ ഇറാൻ വിജയിച്ചു. തങ്ങളുടെ സൈനികവിന്യാസത്തിന്‌ വൻനഷ്ടവും ആധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയും പ്രകടമായ സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്‌ അമേരിക്ക; യുദ്ധം നീണ്ടുപോകുന്നത്‌ ആഗോളതലത്തിൽ സാമ്പത്തികത്തകർച്ചയ്‌ക്കും വഴിയൊരുക്കി. പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച്‌ പ്രമുഖ മാധ്യമപ്രവർത്തകൻ വി ബി പരമേശ്വരൻ ദേശാഭിമാനി ഡിജിറ്റൽ മീഡിയ കോ–ഓഡിനേറ്റിങ്‌ എഡിറ്റർ സാജൻ എവുജിനുമായി സംസാരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home