റീച്ച് കൂട്ടാൻ പൊന്നും പണവുമായി നിത്യം റീലുകൾ; 118 പവൻ മോഷ്ടാക്കൾ കൊണ്ടുപോയി
നാഗര്‍കോവിൽ:പൊന്നും പണവും വിശേഷപ്പെട്ട ആഭരണങ്ങളുമായി ആഡംബര പ്രദര്‍ശനത്തിലൂടെ സോഷ്യൽ മീഡിയ താരങ്ങളായ ദമ്പതിമാരുടെ വീട്ടിൽ കവര്‍ച്ച. നാഗര്‍കോവിൽ തമ്മത്തു കോണത്തെ വിഐപി ഗാര്‍ഡനിൽ താമസിക്കുന്ന പ്രമുഖ യുട്യൂബര്‍ വിനോദ് കുമാറിന്റെ വീട്ടിലാണ് മോഷണം.
വീടിനകത്ത് സൂക്ഷിച്ചിരുന്ന 118 പവൻ സ്വര്‍ണവും പണവും നഷ്ടമായി. വിനോദും ഭാര്യ മധുമതിയും താമസിക്കുന്ന വീടിന്റെ പിൻവാതിൽ തകര്‍ത്ത നിലയിലാണ്. വീടിന്റെ ഘടനയും വാതിലും വഴികളും എല്ലാം റീൽ വഴി മനസിലാക്കിയ സംഘമാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

പണം വാരി വിതറുന്നതും, പുതിയ ആഭരണങ്ങൾ വാങ്ങുന്നതും ഇവര്‍ റീലുകളിൽ പങ്കുവെച്ചിരുന്നു. ഇതിന് പുറമെ അവ അണിഞ്ഞുള്ള മാറ്റ് പ്രദര്‍ശൾ വഴിയും കൂടുതൽ റീച്ചു നേടി.
വളരെ എലുപ്പത്തിലാണ് മോഷണം നടത്തിയിട്ടുള്ളത്. പിന്നിൽ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുള്ളതായാണ് നിഗമനം. രാജാക്കമംഗലം പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടക്കം. പരിസര പ്രദേശങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നു. ദമ്പതിമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിൽ വൻ തോതിൽ പൊന്നും പണവും പ്രദര്‍ശിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.










0 comments