Deshabhimani

മുഖ്യമന്ത്രിക്ക്‌ നന്ദി അറിയിച്ച്‌ കർദിനാൾ മാർ ക്ലിമ്മീസ്‌ കാതോലിക്ക ബാവ

വെബ് ഡെസ്ക്

Published on Apr 26, 2025, 10:32 PM | 1 min read| Watch Time : 1m 18s

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ്‌ മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന്‌ നാടിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിനെ അയച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സഭയുടെ നന്ദിയും ആദരവും അറിയിക്കുന്നുവെന്ന്‌ കർദിനാൾ മാർ ക്ലിമ്മീസ്‌ കാതോലിക്ക ബാവ.


ഫ്രാൻസിസ്‌ മാർപാപ്പ ലോകസമാധാനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി ചെയ്‌ത പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള സർക്കാരിന്റെ ഈ നടപടിയെ കാണുന്നു. കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റിനോടുള്ള നന്ദിയും അറിയിക്കുന്നതായി കാതോലിക്ക ബാവ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home