ad
Deshabhimani

സീനിയർ സിറ്റിസൺസ്‌ കലക്ടറേറ്റ്‌ മാർച്ച്‌

ക്ഷേമ പെൻഷൻ വിതരണത്തിലെ ദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സീനിയർ സിറ്റിസൺസ്‌ ഫ്രന്റ്‌സ്‌ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച്‌ മുൻ എംഎൽഎ സി എച്ച്‌ കുഞ്ഞന്പു ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 23, 2026, 03:00 AM | 1 min read

കാസർകോട്‌ ക്ഷേമ പെൻഷൻ വിതരണത്തിലെ ദ്രോഹ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ സീനിയർ സിറ്റിസൺസ്‌ ഫ്രന്റ്‌സ്‌ വെൽഫെയർ അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മാർച്ചും ധർണയും നടത്തി. മുൻ എംഎൽഎ സി എച്ച്‌ കുഞ്ഞന്പു ഉദ്‌ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മടത്തിനാട്ട്‌ രാജൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കൂത്തുർ കണ്ണൻ, വി ടി കാർത്യായനി എന്നിവർ സംസാരിച്ചു. പി ചന്തൂട്ടി സ്വാഗതം പറഞ്ഞു. പഴയ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ക്ഷേമപെൻഷൻ സഹകരണ സ്ഥാപനങ്ങൾവഴി വീട്ടിലെത്തിക്കുന്നത് നിർത്തലാക്കി ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കിയ യുഡിഎഫ്‌ സർക്കാർ നടപടി വയോജനങ്ങളോടുള്ള ക്രൂരതയാണ്‌. എൽഡിഎഫ്‌ സർക്കാർ കാലത്താണ്‌ ഗുണഭോക്താക്കൾക്ക് പെൻഷൻ സഹകരണ സ്ഥാപനങ്ങൾ വഴി വീട്ടിലെത്തിച്ചുതുടങ്ങിയത്‌. പ്രായമായവർക്കും രോഗികൾക്കും ഇത് വലിയ ആശ്വാസമായിരുന്നു. ഇത്‌ അട്ടിമറിച്ചാണ്‌ പെൻഷൻ ഇപ്പോൾ ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കിയത്‌. പെൻഷൻ നിലവിലുള്ളതുപോലെ സഹകരണ സ്ഥാപനങ്ങൾവഴി വഴി വീടുകളിലെത്തിച്ച്‌ നൽകണമെന്നാവശ്യപ്പെട്ടാണ്‌ സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home