എംജി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം നഗരസഭയിലേക്ക് സിപിഐ എം മാർച്ച്

കാസർകോട് അപകട സാധ്യതയേറിയ കാസർകോട് എംജി റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ കാസർകോട് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇൗ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് കഴിഞ്ഞദിവസം തളങ്കര ബാങ്കോട്ടെ വ്യാപാരി മുഹമ്മദ് ഹനീഫ് ടാങ്കർ ലോറിക്കടിയിൽപെട്ട് മരിച്ചത്. റോഡിന്റെ വീതിക്കുറവുകാരണം തിങ്ങിഞെരുങ്ങിയാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ പഴയ പ്രസ് ക്ലബ് ജങ്ഷൻവരെയുള്ള ഭാഗത്തുകൂടി വാഹനങ്ങൾ പോവുന്നത്. റോഡിലെ കുഴിയും അപകടക്കെണിയൊരുക്കുന്നു. അശാസ്ത്രീയമായ ട്രാഫിക് സംവിധാനം തിരുത്തുക, റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുക, ചട്ടങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്ക് നൽകിയ പെർമിറ്റ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം സി എച്ച് കുഞ്ഞമ്പു ഉദ്‌ഘാടനം ചെയ്തു. പി ജാനകി അധ്യക്ഷയായി. ഏരിയാസെക്രട്ടറി ടി എം എ കരീം, സി വി കൃഷ്ണൻ, ജയകുമാരി, അനിൽ ചെന്നിക്കര, ശാന്തകുമാരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ് സുനിൽ സ്വാഗതംപറഞ്ഞു.









0 comments