പ്രവാസികൾ പ്രതിഷേധ മാർച്ച് നടത്തി

കാഞ്ഞങ്ങാട് പ്രവാസി പെൻഷൻ കുടിശിക ഓണത്തിനു മുമ്പ് വിതരണം ചെയ്യുക, ഉത്സവകാലങ്ങളിലെ വിമാനക്കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് പ്രതിഷേധ മാർച്ച് നടത്തി. കോട്ടച്ചേരി ട്രാഫിക് ജങ്‌ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പഴയ കൈലാസ് തിയറ്ററിന് സമീപം സമാപിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അബ്ദുൾ റഹിമാൻ മടിക്കൈ സംസാരിച്ചു. ജില്ലാ സെക്രട്ടറി വിജയൻ കയ്യൂർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി എടമുണ്ട നന്ദിയുംപറഞ്ഞു.









0 comments