ലോകകപ്പിൽ തീപടർത്തിയ കേപ് വെർദെയിൽ ചുവപ്പുതരംഗം
പടിഞ്ഞാറൻ ആഫ്രിക്കയിലെ ദ്വീപുരാഷ്ട്രമായ കേപ് വെർദെയുടെ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ഹോസെ മരിയ നെവസ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ കക്ഷിയായ ആഫ്രിക്കൻ പാർടി ഫോർ ദി ഇൻഡിപെൻഡൻസ് ഓഫ് കേപ് വെർദെയുടെ (പിഎഐസിവി) നേതാവായ അറുപത്താറുകാരൻ 2021-ലാണ് ആദ്യമായി പ്രസിഡന്റായത്. ആകെ പോൾചെയ്തതിന്റെ 64 ശതമാനം വോട്ടു നേടിയാണ് ഇത്തവണത്തെ വിജയം.









0 comments