Deshabhimani

 അനിശ്ചിതകാലസമരം 45–-ാം ദിവസം

കുസാറ്റ് മാർച്ചും 
കൂട്ട ഉപവാസവും നടത്തി

cusat

കുസാറ്റ് അനിശ്ചിതകാലസമരത്തോടനുബന്ധിച്ച് നടന്ന മാർച്ചും കൂട്ട ഉപവാസവും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം അനിൽകുമാർ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 02:20 AM | 1 min read

കളമശേരി


കൊച്ചി സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിക്കുക, അക്കാദമിക് നേട്ടങ്ങളും ഭരണമികവും തകർക്കാനുള്ള നീക്കം ചെറുക്കുക, ചട്ടവിരുദ്ധമായ സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുസാറ്റ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. കൂട്ട ഉപവാസവും സംഘടിപ്പിച്ചു.


എംപ്ലോയീസ് അസോസിയേഷൻ, യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ, എസ്എഫ്ഐ, പെൻഷനേഴ്സ് ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് മാർച്ചും ഉപവാസവും സംഘടിപ്പിച്ചത്. സമരത്തിന്റെ 45–-ാം ദിവസം നടന്ന പരിപാടി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.


അസോസിയേഷൻ പ്രസിഡന്റ് എ ജെ മെറിമോൾ അധ്യക്ഷയായി. ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹരീഷ് രാമനാഥൻ, സെക്രട്ടറി ഡോ. അരുൺ ബാലകൃഷ്ണൻ, എസ്എഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് കൃഷ്ണജിത്, പെൻഷനേഴ്സ് ഫോറം ജോയിന്റ്‌ സെക്രട്ടറി കെ വി മോഹനൻ, അസോസിയേഷൻ സെക്രട്ടറി ടി പി ജിതിൻ, ആർ അനിൽകുമാർ, ഡോ. ടി റജിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Anakkampoyil Kalladai Meppadi tunnel

02

print edition തുരങ്കപാത നിർമാണം നിലച്ചിട്ട്‌ 4 മാസം; അധികച്ചെലവ്‌ 865.5 കോടി; 2 വർഷം വൈകും
DIABETIES IN CHILDREN

06

print edition ‘മിഠായി’ക്ക്‌ കയ്‌പേറുന്നു; കൂടുതൽ ജില്ലകളിൽ പദ്ധതി മുടങ്ങുന്നു
deshabhimani section

Recommended

Deshabhimani
Home