Deshabhimani

ബൈക്ക് ഓട്ടോയെ മറികടന്നതില്‍ തുടങ്ങിയ പ്രശ്നം

സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ സംഘർഷം: സഹോദരങ്ങൾ പിടിയിൽ

വിനു, വിമൽ

വിനു, വിമൽ

വെബ് ഡെസ്ക്

Published on Nov 22, 2026, 02:28 AM | 1 min read

കോവളം

പുല്ലുവിള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലുണ്ടായ സംഘർഷത്തില്‍ സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചുപള്ളി അടിമലത്തുറ ബാബു ഹൗസിൽ വിനു (24), സഹോദരൻ വിമൽ (19) എന്നിവരാണ് പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. വെള്ളി വൈകിട്ട് നാലിനാണ് സംഭവം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിത ശബ്ദത്തില്‍ പ്രതികള്‍ സഞ്ചരിച്ച ഓട്ടോയെ മറികടന്നതാണ് പ്രകോപനത്തിന് കാരണം. പുല്ലുവിള ഇന്ത്യൻ ബാങ്കിന് മുന്നിൽവച്ച് പരസ്പരം ഏറ്റുമുട്ടിയ സംഘം പിന്നീട് പുല്ലുവിള സാമൂഹ്യാരോഗ്യകേന്ദ്രത്തിലെത്തിയും സംഘർഷം തുടര്‍ന്നു. ആക്രമണത്തിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രണ്ടുപേർക്കും കൂട്ടിരിപ്പുകാരനും കുത്തേറ്റു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ആശാവർക്കർ ലതാ സണ്ണിയെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സംഘം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. കാഞ്ഞിരംകുളം എസ്എച്ച്ഒ ബിനു മോഹന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home