Deshabhimani

സമസ്‌തകേരള സാഹിത്യപരിഷത്ത്

ജന്മശതാബ്ദി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം

Samastha Kerala Sahitya Parishath

സമസ്‌തകേരള സാഹിത്യപരിഷത്ത് ജന്മശതാബ്ദി ആഘോഷങ്ങൾ കന്നഡ എഴുത്തുകാരൻ വിവേക് ഷൻബാഗ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 02:35 AM | 1 min read

കൊച്ചി


മലയാള സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വളർച്ചയിൽ നിർണായക സ്വാധീനമായ സമസ്‌തകേരള സാഹിത്യപരിഷത്ത് ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം. കന്നഡ എഴുത്തുകാരൻ വിവേക് ഷൻബാഗ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റ് ഡോ. ടി എസ് ജോയി അധ്യക്ഷനായി.


ചിത്രകാരൻ ബോണിഫസ് ചിത്രപുര തയ്യാറാക്കിയ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ എംഎൽഎമാരായ ടി ജെ വിനോദും മുഹമ്മദ്‌ ഷിയാസും ചേർന്ന് പ്രകാശിപ്പിച്ചു. ഒരുവർഷത്തെ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിക്കും. എഴുത്തുകാരൻ കെ പി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യം മനുഷ്യനെ മനുഷ്യനാക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.


സാഹിത്യം പലപ്പോഴും ഒരു ഉൽപ്പന്നം മാത്രമായാണ് പരിഗണിക്കപ്പെടുന്നത്. എന്തെങ്കിലും വിറ്റുപോകുന്നുണ്ടെങ്കിൽ അത് നല്ലതാണെന്ന ധാരണയാണ് സമൂഹത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, വൈസ്‌ പ്രസിഡന്റ്‌ ഡോ. എം സി ദിലീപ്കുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത്, കോർപറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഷഡ്‌കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി തെരഞ്ഞെടുക്കപ്പെട്ട മലയാള കവിതകളുടെ ദൃശ്യാവിഷ്കരമായ ‘രസ സഞ്ചാര' അവതരിപ്പിച്ചു.


ജനാധിപത്യം യാഥാർഥ്യമാകുന്നത്‌ ദുർബലരെ സംരക്ഷിക്കുന്പോൾ: വിവേക് ഷൻബാഗ് ദുർബല ജനവിഭാഗങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യം യാഥാർഥ്യമാകുന്നതെന്ന്‌ കന്നഡ എഴുത്തുകാരൻ വിവേക് ഷൻബാഗ് പറഞ്ഞു. ഭൂരിപക്ഷം മാത്രമല്ല ജനാധിപത്യത്തിന്റെ മുഖമുദ്ര. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രംപും നരേന്ദ്ര മോദിയും നെതന്യാഹുവും ഉൾപ്പെടെയുള്ളവർ തെറ്റായ നടപടികൾ തുടരുന്നത്‌. സാഹിത്യത്തിലും കലയിലും സിനിമയിലും കേരളത്തിന്‌ സവിശേഷ സ്ഥാനമുണ്ട്‌. എഐ സാങ്കേതികത വലിയ വിപ്ലവമാണ് സൃഷ്ടിച്ചിട്ടുള്ളതെങ്കിലും ഭാഷയുടെ ആത്മാവിലേക്ക്‌ കടക്കാൻ നിർമിതബുദ്ധിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSEB Office

01

print edition മുൻ എൽഡിഎഫ് സർക്കാർ
ചട്ടം ലംഘിച്ചിട്ടില്ല; റെഗുലേറ്ററി കമീഷന് കെഎസ്ഇബിയുടെ മറുപടി
Kerala PSC Office

03

print edition പിഎസ്‍സിക്കെതിരായ അന്വേഷണം: ‘ഞെട്ടിച്ച കേസുകൾ’നുണക്കഥ
deshabhimani section

Recommended

Deshabhimani
Home