Deshabhimani

പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിക്ക് 7 വർഷം കഠിനതടവ്

വിജിൻ

വിജിൻ

വെബ് ഡെസ്ക്

Published on Nov 22, 2026, 02:37 AM | 1 min read

തിരുവനന്തപുരം

പന്ത്രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിക്ക് ഏഴുവർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. കരിങ്കുളം പുതിയതുറ സ്വദേശി വിജിനെയാണ്‌ (26) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്‌ജി കെ എം സുജ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നരവർഷം അധികശിക്ഷ അനുഭവിക്കണം. 2020ൽ പുതുവർഷാഘോഷം കഴിഞ്ഞ് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയെ വീട്ടിൽനിന്ന് സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ റോഡിലെ ഹമ്പിൽ തട്ടി തെറിച്ചുവീണ് പരിക്കേറ്റ അതിജീവിതയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതി സമാനമായ കുറ്റകൃത്യം ചെയ്തതിന് ജയിൽശിക്ഷ അനുഭവിക്കുകയാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, വി ആർ മായാദേവി എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSEB Office

01

print edition മുൻ എൽഡിഎഫ് സർക്കാർ
ചട്ടം ലംഘിച്ചിട്ടില്ല; റെഗുലേറ്ററി കമീഷന് കെഎസ്ഇബിയുടെ മറുപടി
Kerala PSC Office

03

print edition പിഎസ്‍സിക്കെതിരായ അന്വേഷണം: ‘ഞെട്ടിച്ച കേസുകൾ’നുണക്കഥ
deshabhimani section

Recommended

Deshabhimani
Home