Deshabhimani

print edition പിഎസ്‍സിക്കെതിരായ അന്വേഷണം: ‘ഞെട്ടിച്ച കേസുകൾ’നുണക്കഥ

Kerala PSC Office
വെബ് ഡെസ്ക്

Published on Nov 22, 2026, 02:37 AM | 1 min read

തിരുവനന്തപുരം: ‘ക്രമക്കേട്‌’ എന്ന്‌ ആരോപിക്കപ്പെടുന്ന ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷയുടെ മേൽനോട്ടച്ചുമതലക്കാരൻ രമേശ് എം തമ്പിയെ പിഎസ്‌സി അംഗമാക്കാനുള്ള സർക്കാർ ശുപാർശ വ്യക്തമാക്കുന്നത്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന്. ഉദ്യോഗാർത്ഥിയെ അഭിമുഖം മാത്രം നടത്തി ഖാദി ബോർഡിലെ വില്ലേജ് ഓയിൽ ഇൻസ്പെക്ടർ തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തി എന്ന ആരോപണത്തിലാണ് സർക്കാർ നിർദേശത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാൽ ഈ റിക്രൂട്ട്മെന്റിന്റെയും മേൽനോട്ട ചുമതലയുണ്ടായിരുന്നത് അന്നത്തെ റിക്രൂട്ട്മെന്റ് വിഭാഗം ജോയിന്റ് സെക്രട്ടറിയായിരുന്ന രമേശ് എം തമ്പിക്കായിരുന്നു. ഈ പരീക്ഷ ക്രമക്കേടായിരുന്നെങ്കിൽ അതിന്റെ മേൽനോട്ടചുമതലയുള്ള മുൻ ഉദ്യോഗസ്ഥനെ എങ്ങനെ പിഎസ്‍സി അംഗമായി ശുപാർശ ചെയ്യാനാകുമെന്ന് നിയമവിദഗ്‌ധർ ചോദിക്കുന്നു.


ഭരണഘടനാപരമായ പദവികളിലേക്ക് നിയമന ശുപാർശ നൽകുമ്പോൾ സർക്കാർ ബന്ധപ്പെട്ട വ്യക്തികളുടെ വിവരങ്ങളും പശ്ചാത്തലവും പരിശോധിക്കാറുമുണ്ട്. അപ്പോൾ സ്വാഭാവികമായും രമേശ് എം തമ്പിയുടെ യോഗ്യതയും പ്രവർത്തനവും ഒക്കെ പരിശോധിക്കും.
 ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷയുടെ ചുമതലയുണ്ടായിരുന്നത് രമേശ് എം തമ്പിക്കായിരുന്നു എന്ന് നിലവിലെ പിഎസ്‍സി ജിവനക്കാരും മൊഴി നൽകിയിരുന്നു. സ്വാഭാവികമായും ഈ കേസിൽ യുഡിഎഫ് അനൂകൂല സംഘടന ഭാരവാഹി കൂടിയായിരുന്ന രമേശ് എം തമ്പിയുടെയും മൊഴിയെടുക്കേണ്ടിവരും. ഈ തസ്തികയുടെ യോഗ്യത, സയൻസ് വിഷയത്തിലെ അംഗീകൃത സർകലാശാലാ ബിരുദവും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അംഗീകരിച്ച ഗ്രാമീണ എണ്ണ വ്യവസായത്തിലെ സൂപ്പർവൈസറി ട്രെയിനിങ് സർട്ടിഫിക്കറ്റുമാണ്. സർട്ടിഫിക്കറ്റ് കോഴ്സിന്റെ കാലാവധി വിശേഷാൽ ചട്ടത്തിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല. വിജ്ഞാപനപ്രകാരമുള്ള രണ്ട് യോഗ്യതകളും തെളിയിച്ച ഉദ്യോഗാർത്ഥിയെ അഭിമുഖ പരീക്ഷ നടത്തിയാണ് റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.


യോഗ്യരായ അപേക്ഷകരുടെ എണ്ണം നിലവിലുള്ള ഒഴിവുകളുടെ എണ്ണത്തേക്കാൾ കുറവോ തുല്യമോ ആകുമ്പോൾ പരീക്ഷ നടത്തേണ്ട ആവശ്യമില്ല.അത്തരം സാഹചര്യങ്ങളിൽ അഭിമുഖം മാത്രം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് രീതി. അതുതന്നെയാണ് ഈ തസ്തികയുടെ തെരഞ്ഞെടുപ്പിലും പാലിച്ചിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home