Deshabhimani

print edition മുൻ എൽഡിഎഫ് സർക്കാർ
ചട്ടം ലംഘിച്ചിട്ടില്ല; റെഗുലേറ്ററി കമീഷന് കെഎസ്ഇബിയുടെ മറുപടി

KSEB Office
വെബ് ഡെസ്ക്

Published on Nov 22, 2026, 02:41 AM | 1 min read

തിരുവനന്തപുരം: മുൻ എൽഡിഎഫ്‌ സർക്കാർ ചട്ടവിരുദ്ധ ഉഭയകക്ഷി വൈദ്യുതി കരാറുകൾ ഉണ്ടാക്കിയിട്ടില്ലെന്ന്‌ കെഎസ്‌ഇബി. വൈദ്യുതി പ്രതിസന്ധി രൂക്ഷമായപ്പോൾ മുൻ സർക്കാർ ചട്ടവിരുദ്ധ കരാറുകളിൽ ഒപ്പ്‌ വെച്ചിരുന്നോ എന്ന റെഗുലേറ്ററി കമീഷന്റെ ചോദ്യത്തിന്‌ നൽകിയ മുറപടിയിലാണ്‌ കെഎസ്‌ഇബിയുടെ കുറ്റസമ്മതം. മുഖ്യമന്ത്രി വി ഡി സതീശന്റെ ഒത്താശയിൽ വിഇഎച്ച്‌ ഗ്ലോബലുമായുണ്ടാക്കിയ കരാറിന്‌ അനുമതി തേടി റെഗുലേറ്ററി കമീഷന്‌ നൽകിയ ഹർജിയിൽ 15 ചോദ്യങ്ങൾക്ക്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധിയുണ്ടായ 2008–09, 2012–13, 2023–24 കാലത്ത്‌ സമാന കരാർ ഉള്ളതായി രേഖകളില്ലെന്ന്‌ കെഎസ്‌ഇബി അറിയിച്ചു.ഇതോടെ മുൻ എൽഡിഎഫ്‌ സർക്കാരും ഇത്തരത്തിൽ കരാറുണ്ടാക്കിയെന്ന മുഖ്യമന്ത്രിയുടെയും വകുപ്പ്‌ മന്ത്രി സണ്ണി ജോസഫിന്റെയും വാദങ്ങളുടെ മുനയൊടിഞ്ഞു.


ടെൻഡറോ കമീഷൻ അംഗീകരിച്ച നിരക്കിലോ മാത്രമേ വൈദ്യുതി വാങ്ങാനാകൂ. 10 വർഷം ലോഡ്‌ഷെഡ്‌ഡിങില്ലാതെ എൽഡിഎഫ്‌ സർക്കാർ വൈദ്യുതി പ്രതിസന്ധി തരണംചെയ്‌തത്‌ കാര്യക്ഷമമായ ആസൂത്രണവും നടപടിക്രമങ്ങളും കൊണ്ടാണെന്നും മറുപടി അടിവരയി
ടുന്നു.

വഴിവിട്ടനീക്കം എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ സർക്കാരിന്‌ ഉത്തരമില്ല. 11 രൂപയ്‌ക്കാണ്‌ കരാറെന്നും അഞ്ചുകോടി രൂപ മാത്രമാണ്‌ നൽകിയതെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദവും പൊളിഞ്ഞു. യൂണിറ്റിന്‌ 12.55 രൂപയ്‌ക്ക്‌ 7.48 കോടി രൂപ ചെലവിട്ടെന്നാണ്‌ കെഎസ്‌ഇബിയുടെ മറുപടി. അടിമുടി ദുരൂഹമായ കരാറിന്റെ പൂർണ വിവരങ്ങൾ വ്യക്തമാക്കിയിട്ടുമില്ല. 200 മെഗാവാട്ട്‌ വാങ്ങാൻ ശ്രമിച്ചെങ്കിലും 5.968 ദശലക്ഷം യൂണിറ്റ്‌ മാത്രമാണ്‌ കിട്ടിയത്‌. ഇല്ലാത്ത പ്രതിസന്ധിയുടെ പേരിലാണ്‌ ആവശ്യമില്ലാത്ത കരാറുണ്ടാക്കിയത്‌. കരാറിന്റെ രേഖകൾ പൂർണമായി പുറത്തുവിടണമെന്നും ജുഡീഷ്യൽ അന്വേഷണത്തിന്‌ തയാറാകണമെന്നുമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക്‌ അനക്കമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home