Deshabhimani

print edition കരുത്തോടെ വയനാട് തന്നെ; കളിക്കളത്തിന് ഇന്ന് കൊടിയിറക്കം

Archery in kalikkalam 2026

സീനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്‌ത്ത്‌ മത്സരത്തിൽനിന്ന്

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 02:47 AM | 2 min read

കഴക്കൂട്ടം: ​പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഒന്പതാമത് കളിക്കളം കായികമേള ഞായറാഴ്ച സമാപിക്കും. രണ്ടാം ദിനം അവസാനിച്ചപ്പോൾ 347 പോയിന്റോടെ വയനാട് ജില്ല ആധിപത്യം തുടരുന്നു. 71 പോയിന്റുമായി കാസർകോട്‌ പിന്നിലുണ്ട്. 60 പോയിന്റോടെ പാലക്കാട് മൂന്നാമതും 57 പോയിന്റുമായി തൃശൂർ നാലാമതുമായി ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. 66 ഇനങ്ങളിൽനിന്നായി 11 സ്വർണം, ആറ്‌ വെള്ളി, അഞ്ച്‌ വെങ്കലവുമായി 84 പോയിന്റോടെ വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 6 സ്വർണം,


10 വെള്ളി, 6 വെങ്കലം നേടി 69 പോയിന്റുമായി പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനത്തും 9 സ്വർണം, 3 വെള്ളി, 4 വെങ്കലം എന്നിവ നേടി 66 പോയിന്റുമായി തിരുനെല്ലി ആശ്രമം മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.

61 പോയിന്റുമായി നല്ലൂർനാട് ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നാലാം സ്ഥാനത്തും എത്തി. ഹൈജമ്പ്, ഷോട്ട്പുട്ട്, ലോങ് ജമ്പ്, ആർച്ചറി, ജാവലിൻ ത്രോ, കബഡി, റിലേ എന്നീ ഇനങ്ങളാണ് പൂർത്തിയായത്.


പകൽ മൂന്നിന് കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും മന്ത്രി കെ എ തുളസി നിർവഹിക്കും.


അമ്പെയ്‌ത്തിൽ 
അമ്മവഴിയേ അമയ്

എസ്‌ ഒ ദിനു


അമ്മയുടെ കൈപിടിച്ച് അമ്പെയ്‌ത്തിന്റെ ലോകത്തേക്ക് ഉന്നംപിടിച്ച അമയ് കൃഷ്ണയ്ക്ക് വെള്ളിത്തിളക്കം. പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമയ് സീനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്‌ത്ത്‌ വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. അമ്മ ബിന്ദുവാണ് അമയ്‌യുടെ അമ്പെയ്‌ത്തിലെ ആദ്യഗുരു. സ്കൂൾ പഠനകാലത്ത് ദേശീയതല അമ്പെയ്‌ത്തുമത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ബിന്ദു നടന്ന വഴിയിലൂടെയാണ്‌ 12–ാംവയസ്സിൽ അമയ് പരിശീലനം തുടങ്ങിയത്. അമ്മയുടെ അനുഭവങ്ങൾ കരുത്തായെന്ന്‌ അമയ് പറയുന്നു.


ആദ്യമത്സരത്തിലെ വെള്ളിനേട്ടം കായികജീവിതത്തിലെ ആദ്യ ചുവടുവയ്‌പായാണ്‌ അമയ്‌ കാണുന്നത്‌. അമ്പെയ്‌ത്തിനൊപ്പം ഫുട്ബോളിലും താൽപ്പര്യമുണ്ട്‌. അമ്പെയ്‌ത്തിൽ ദേശീയമത്സരത്തിൽ സ്വർണമെഡൽ നേടുക എന്നതാണ് പത്താംക്ലാസുകാരന്റെ സ്വപ്‌നം. വയനാട് പള്ളിക്കുന്ന് പുലിമുണ്ട സ്വദേശിയാണ്. ഹോം നഴ്സായ അമ്മ ബിന്ദുവും കൂലിപ്പണിക്കാരനായ അച്ഛൻ സുരേഷ് ബാബുവും മകന്റെ സ്വപ്നങ്ങൾക്ക്‌ പിന്തുണയുമായി ഒപ്പമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan High Command Cartoon

01

print edition ഹിറ്റ്‌ലിസ്റ്റുമായി
സതീശൻ; മന്ത്രിമാർക്കെതിരെ ഹൈക്കമാൻഡിൽ പരാതി
pulse polio

02

print edition കേന്ദ്രം അനുമതി നൽകിയില്ല;
4 ജില്ലയിൽ പോളിയോ മരുന്ന്‌ വിതരണം മുടങ്ങും
deshabhimani section

Recommended

Deshabhimani
Home