Deshabhimani

print edition ഹിറ്റ്‌ലിസ്റ്റുമായി
സതീശൻ; മന്ത്രിമാർക്കെതിരെ ഹൈക്കമാൻഡിൽ പരാതി

V D Satheesan High Command Cartoon
avatar
റഷീദ്‌ ആനപ്പുറം

Published on Nov 22, 2026, 02:57 AM | 1 min read

തിരുവനന്തപുരം: പരസ്യ എതിർപ്പുമായി രംഗത്തുവന്ന മന്ത്രിമാർക്കെതിരെ പരാതിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ ഹൈക്കമാൻഡിലേക്ക്‌. മന്ത്രിസഭാ യോഗത്തിൽ എതിർപ്പുന്നയിച്ച സണ്ണി ജോസഫ്‌, എ പി അനിൽകുമാർ, എം ലിജു എന്നിവരാണ്‌ സതീശന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളത്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പട്ടികയിലുണ്ട്‌.


ഭരണം ആറുമാസം പിന്നിട്ടതോടെ തന്നെ ലക്ഷ്യമിട്ട്‌ ചിലർ രംഗത്തുവന്നെന്നാണ്‌ മുഖ്യമന്ത്രിയുടെ പരാതി. എന്നാൽ, മന്ത്രിസഭാ യോഗവിവരം ചോർത്തിയത്‌ സതീശനുമായി ബന്ധമുള്ള മന്ത്രിമാരാണെന്ന വിവരം പുറത്തായതിന്റെ ജാള്യം മറയ്‌ക്കാനാണിതെന്നും മുഖ്യമന്ത്രിയെ എതിർക്കുന്നവർ പറയുന്നു.


കോൺഗ്രസിൽ ഒരു കാലത്തും കാണാത്ത ഉൾപ്പോരാണ്‌ സർക്കാരിന്റെ ‘മധുവിധു’ തീരുംമുന്പേ ശക്തമാകുന്നത്‌. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്‌ കെപിസിസി അധ്യക്ഷൻ കൂടിയാണ്‌. റവന്യൂമന്ത്രി അനിൽകുമാറാകട്ടെ സീനിയർ മന്ത്രിയും. എക്‌സൈസ്‌ മന്ത്രി എം ലിജുവും ഇവർക്കൊപ്പമുണ്ട്‌. സതീശനെതിരെ കോൺഗ്രസിൽ എ, ഐ വ്യത്യാസമില്ലാതെ പുതിയ ചേരിയും രൂപപ്പെടുന്നുണ്ട്‌.


എ ഗ്രൂപ്പുകാരനായ സണ്ണി ജോസഫും ഐ ഗ്രൂപ്പുകാരനായ എ പി അനിൽകുമാറുമാണ്‌ പുതുചേരിക്ക്‌ പിന്നിൽ. മന്ത്രിസഭാ യോഗത്തിലെ അതിരൂക്ഷമായ തർക്കത്തിന്റെ വാർത്തകൾ യോഗം തീർന്നയുടൻ പുറത്തുവന്നു. തർക്കത്തിന്‌ നേതൃത്വം നൽകിയത്‌ സണ്ണി ജോസഫും അനിൽകുമാറുമാണെന്നായിരുന്നു വാർത്ത. ഉടൻ ഡൽഹിയിലെത്തി വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി തർക്കമുണ്ടായെന്ന്‌ സമ്മതിച്ചു.


ഇത്‌ ഹൈക്കമാൻഡിന്‌ മുന്നിൽ മന്ത്രിമാരെ കുടുക്കാനുള്ള കുതന്ത്രമായിരുന്നെന്നാണ്‌ വിലയിരുത്തൽ. സ്വന്തം പക്ഷക്കാരെക്കൊണ്ട്‌ വാർത്ത പുറത്തുവിട്ട്‌ മന്ത്രിമാരെ കുടുക്കാൻ നോക്കുന്നുവെന്ന ആരോപണം മറുപക്ഷം ഉന്നയിച്ചുകഴിഞ്ഞു.


ട്രാപ്പിൽ 3 മന്ത്രിമാർ


മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദേശപ്രകാരം പൊലീസ്‌ ഇന്റലിജൻസ്‌ വിഭാഗം രണ്ട്‌ കോൺഗ്രസ്‌ മന്ത്രിമാരുടെയും ഘടകകക്ഷി മന്ത്രിയുടെയും ഫോൺ ചോർത്തിയതായി വിവരം. മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി ചോദ്യംചെയ്‌ത പ്രമുഖരാണ്‌ കോൺഗ്രസ്‌ മന്ത്രിമാർ. ഇവരുടെ പേഴ്‌സണൽ സ്റ്റാഫിലെ ചിലരുടെ ഫോണും ചോർത്തുന്നുണ്ട്‌.


ഘടകകക്ഷി മന്ത്രി സർക്കാരിന്റെ പോക്കിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച ആളാണ്‌. ‘ദേശാഭിമാനി’ പുറത്തുകൊണ്ടുവന്ന ഫോൺ ചോർത്തലിൽ ഇന്റലിജൻസ്‌ എസ്‌പി അന്വേഷണം തുടങ്ങി. ചില പൊലീസ്‌ ഉദ്യോഗസ്ഥരുടെ ഫോൺ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്‌.യുഡിഎഫ്‌ കൺവീനർ ഉൾപ്പെടെ നൂറുപേർ പട്ടികയിലുണ്ടെന്നാണ്‌ വിവരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

pulse polio

01

print edition കേന്ദ്രം അനുമതി നൽകിയില്ല;
4 ജില്ലയിൽ പോളിയോ മരുന്ന്‌ വിതരണം മുടങ്ങും
Archery in kalikkalam 2026

04

print edition കരുത്തോടെ വയനാട് തന്നെ; കളിക്കളത്തിന് ഇന്ന് കൊടിയിറക്കം
deshabhimani section

Recommended

Deshabhimani
Home