Deshabhimani

വികസനം ‘ബ്ലോക്ക്‌ഡ്‌’

നാഥനില്ലാതെ വികസനസമിതികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 02:45 AM | 1 min read

കൊച്ചി


കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെയും വികസനം അടച്ചുകെട്ടി യുഡിഎഫ്‌ സർക്കാർ. കൊച്ചി നഗരത്തിന്റെയും ജില്ലയുടെയും ആവശ്യമായിരുന്ന മെട്രോ പൊളിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന്‌ ഇതുവരെ സാധിച്ചിട്ടില്ല. എംപിസിക്കായി കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 15 അംഗസമിതി രൂപീകരിച്ചിരുന്നു. കോർപറേഷൻ ക‍ൗൺസിലർ ബെനഡിക്ട്‌ ഫെർണാണ്ടസായിരുന്നു ചെയർമാൻ. കൊച്ചി കോർപറേഷൻ, 29 സമീപ പഞ്ചായത്തുകൾ, ഒമ്പതു നഗരസഭകൾ എന്നിവ ഉൾപ്പെടുന്ന വിശാലകൊച്ചിയെ ഒന്നായിക്കണ്ട്‌ വികസനപദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കാനുള്ള സംവിധാനമായ എംപിസി ഇല്ലാതായതോടെ വികസനപദ്ധതികൾ വഴിമുട്ടിയിരിക്കുകയാണ്‌. എംപിസി ചെയർമാൻസ്ഥാനത്തേക്ക്‌ ആരെ നിയമിക്കുമെന്നതിൽ കോൺഗ്രസിനുള്ളിൽ ഇപ്പോഴും തർക്കം തുടരുകയാണ്‌.


നാഥനില്ലാതെ ജിസിഡിഎ


ജിസിഡിഎക്ക്‌ പുതിയ ചെയർമാനെ നിയമിക്കാത്തതിനാൽ ഇൻഫോപാർക്ക്‌ മൂന്നാംഘട്ട വികസനം ഉൾപ്പെടെ സ്വപ്‌നപദ്ധതികൾ നിശ്ചലമാണ്‌. മെയ്‌ 15ന്‌ കെ ചന്ദ്രൻപിള്ള ജിസിഡിഎ ചെയർമാൻസ്ഥാനം രാജിവച്ചശേഷം പുതിയ ചെയർമാനെ നിയമിക്കാനോ പകരംചുമതല നൽകാനോ സർക്കാരിനായിട്ടില്ല. കോൺഗ്രസിനുള്ളിലെ തർക്കമാണ്‌ ഇതിന്‌ തടസ്സം. ഇൻഫോപാർക്ക്‌ മൂന്നാംഘട്ട വികസനവുമായി ബന്ധപ്പെട്ട് നടക്കേണ്ട ലാൻഡ് പൂളിങ് ഇതുമൂലം മന്ദഗതിയിലാണ്‌. അതിന്റെ ചുമതല ജിസിഡിഎക്കായിരുന്നു. കലൂർ മാർക്കറ്റ്‌ പദ്ധതി, കസ്‌തൂർ നഗർ ഡിസ്‌ട്രീറ്റ്‌ പദ്ധതി, സ്‌ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഉറപ്പാക്കുന്ന ഷീ ഹോസ്‌റ്റൽ, നഗരസഭകളിലെ പൊതുയിടങ്ങൾ, വനിതാ ഫിറ്റ്‌നസ്‌ എന്നിവയും അനിശ്ചിതത്വത്തിലായി.


ഡിപിസിയെയും തിരിഞ്ഞുനോക്കുന്നില്ല


തദ്ദേശസ്ഥാപനങ്ങൾ ആവിഷ്കരിക്കുന്ന വികസന പദ്ധതികൾ പരിശോധിക്കാനും അംഗീകാരം നൽകാനും ചുമതലപ്പെട്ട ജില്ലാ ആസൂത്രണ സമിതിയും (ഡിപിസി) ഇതേ അവസ്ഥയിലാണ്‌. മൂന്നുമാസംമുമ്പ്‌ തെരഞ്ഞെടുപ്പിലൂടെ ഡിപിസി നിലവിൽ വന്നെങ്കിലും സർക്കാർ ഉത്തരവിറങ്ങിയിട്ടില്ലാത്തതിനാൽ ഇതുവരെ ചുമതലയേൽക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും കലക്ടർ സെക്രട്ടറിയുമായ 12 അംഗ ഡിപിസിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽനിന്ന് എട്ടുപേർ, കൊച്ചി കോർപറേഷൻ കൗൺസിലർമാരിൽനിന്ന് രണ്ടുപേർ, ജില്ലയിലെ മുനിസിപ്പൽ കൗൺസിലർമാരിൽനിന്ന് രണ്ടുപേർ എന്നിങ്ങനെയാണ്‌ അംഗബലം. ജില്ലയിലെ 113 തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള വികസനപദ്ധതികളാണ് ഡിപിസി പരിശോധിക്കേണ്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan High Command Cartoon

01

print edition ഹിറ്റ്‌ലിസ്റ്റുമായി
സതീശൻ; മന്ത്രിമാർക്കെതിരെ ഹൈക്കമാൻഡിൽ പരാതി
pulse polio

02

print edition കേന്ദ്രം അനുമതി നൽകിയില്ല;
4 ജില്ലയിൽ പോളിയോ മരുന്ന്‌ വിതരണം മുടങ്ങും
Archery in kalikkalam 2026

05

print edition കരുത്തോടെ വയനാട് തന്നെ; കളിക്കളത്തിന് ഇന്ന് കൊടിയിറക്കം
deshabhimani section

Recommended

Deshabhimani
Home