Deshabhimani

അഫ്‌കോം പ്രവർത്തനം തുടങ്ങി

സിയാലിൽനിന്നുള്ള നാലാമത് ചരക്കുവിമാന സർവീസ്

cial

കൊച്ചി വിമാനത്താവളത്തിൽ അഫ്കോം കാർഗോയുടെ പുതിയ ചരക്കുവിമാന സർവീസിന് മാനേജിങ് ഡയറക്ടർ എസ് സുഹാസ് തുടക്കംകുറിക്കുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 02:47 AM | 1 min read

നെടുമ്പാശേരി


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഫ്കോം കാർഗോയുടെ പുതിയ ചരക്കുവിമാന സർവീസ് ആരംഭിച്ചു. കൊച്ചിയിൽനിന്ന് ദുബായ് വേൾഡ് സെൻട്രലിലേക്കുള്ള (ഡിഡബ്ല്യുസി) നേരിട്ടുള്ള സർവീസാണിത്. ഇതോടെ സിയാലിൽനിന്ന് ആഴ്ചതോറും സർവീസ് നടത്തുന്ന ചരക്കുവിമാന സർവീസുകളുടെ എണ്ണം നാലായി. ഇൻഡിഗോയും നാഷണലും ഫ്ലൈ ദുബായിയുമാണ് നിലവിൽ മറ്റ് സർവീസുകൾ നടത്തുന്നത്.


ആഴ്ചയിൽ രണ്ടുദിവസമാണ് അഫ്കോമിന്റെ സർവീസ്. ചൊവ്വ, ശനി ദിവസങ്ങളിൽ നടത്തുന്ന സർവീസിന് 20 ടൺവരെ ചരക്ക് വഹിക്കാൻ ശേഷിയുള്ള ബോയിങ് 737-800 വിഭാഗത്തിലുള്ള ചരക്കുവിമാനമാണ് ഉപയോഗിക്കുന്നത്. സിയാലിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പുതിയ സർവീസിന്റെ തുടക്കം കുറിച്ചു.


എക്സിക്യൂട്ടീവ് ഡയറക്ടർ വി ജയരാജൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയൽ, കാർഗോ ഹെഡ് സതീഷ് കുമാർ പൈ, അഫ്കോം കാർഗോ ചെയർമാൻ ദീപക് പരശുരാമൻ, ഡയറക്ടർമാരായ കണ്ണൻ രാമകൃഷ്ണൻ, അംബ ശങ്കർ, ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സുനിൽ ചന്ദ്രശേഖർ, ടിടി ഗ്രൂപ്പ് (ജിഎസ്എ) വൈസ് പ്രസിഡന്റ് ആർ വിക്രം എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan High Command Cartoon

01

print edition ഹിറ്റ്‌ലിസ്റ്റുമായി
സതീശൻ; മന്ത്രിമാർക്കെതിരെ ഹൈക്കമാൻഡിൽ പരാതി
pulse polio

02

print edition കേന്ദ്രം അനുമതി നൽകിയില്ല;
4 ജില്ലയിൽ പോളിയോ മരുന്ന്‌ വിതരണം മുടങ്ങും
Archery in kalikkalam 2026

04

print edition കരുത്തോടെ വയനാട് തന്നെ; കളിക്കളത്തിന് ഇന്ന് കൊടിയിറക്കം
deshabhimani section

Recommended

Deshabhimani
Home