Deshabhimani

സംസ്‌കൃത സര്‍വകലാശാല സമരം

ആവേശമിരമ്പി വിദ്യാര്‍ഥി പ്രക്ഷോഭം,
പിന്തുണയുമായി ബഹുജനങ്ങള്‍

Sanskrit University Protest

നിരാഹാരമിരിക്കുന്ന വിദ്യാർഥികളെ ജസ്റ്റിസ് കെ ചന്ദ്രു സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 02:51 AM | 1 min read

കാലടി


കാലടി സംസ്‌കൃത സര്‍വകലാശാല താൽക്കാലിക വിസി സിസ തോമസിന്റെ വിദ്യാര്‍ഥി വിരുദ്ധ സമീപനത്തോടും ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തീറെഴുതുന്ന മന്ത്രി റോജി എം ജോണിന്റെ നയങ്ങളോടും സന്ധിയില്ലെന്ന് പ്രഖ്യാപിച്ച് മുന്നേറുകയാണ് വിദ്യാര്‍ഥി സമരം. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ജനങ്ങള്‍ കാലടിയിലെത്തി വിദ്യാര്‍ഥികളെ അഭിവാദ്യം ചെയ്യുന്നു.


kaladyഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യവുമായി എത്തിയപ്പോൾ


ശനിയാഴ്ച സമരവേദിയില്‍ ആവേശമായി റിട്ട. ജസ്റ്റിസ് കെ ചന്ദ്രു എത്തി. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എന്‍ ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം എസ് ശര്‍മ, മുതിര്‍ന്ന നേതാവ് എ കെ ബാലന്‍, ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ കമ്മിറ്റിയംഗം പി എസ് ഷൈല, പറവൂര്‍ ഏരിയ സെക്രട്ടറി ടി വി നിഥിന്‍, ഇ എം എസ് പഠനകേന്ദ്രം സെക്രട്ടറി കെ ബി ജയപ്രകാശ്, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ടി പി രമേഷ്, രക്തസാക്ഷി സഖാവ് സെയ്താലിയുടെ സഹോദരൻ അബ്ദു റഹ്മാൻ, വനിത സാഹിതി കോട്ടയം ജില്ലാ സെക്രട്ടറി ജലജ മണി, നാടകപ്രവര്‍ത്തകരായ അമല്‍രാജദേവ്, ദിവ്യലക്ഷ്മി തുടങ്ങിയവര്‍ നിരാഹാര വേദി സന്ദര്‍ശിച്ചു. വിദ്യാര്‍ഥിസമരം 116 നാള്‍ പിന്നിട്ടു. സര്‍വകലാശാല കവാടത്തില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം 21–ാം ദിനത്തിലേക്ക് കടന്നു.​ ​


ഇ‍ൗ സമരം വിദ്യാര്‍ഥികളെ കൂടുതൽ കരുത്തരാക്കും: ജസ്റ്റിസ് കെ ചന്ദ്രു ​


സംസ്‌കൃത സർവകലാശാല വിദ്യാർഥികൾക്ക്‌ അനുകൂലമായിരിക്കും ഹൈക്കോടതിവിധിയെന്ന്‌ ഉറപ്പുണ്ടെന്ന്‌ റിട്ട. ജസ്‌റ്റിസ്‌ കെ ചന്ദ്രു. കാലടി സംസ്‌കൃത സർവകലാശാലയ്‌ക്കുമുന്നിലെ സമരപ്പന്തലിൽ വിദ്യാർഥികളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥിസമൂഹം പ്രയാസകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 20 ദിവസമായി തുടരുന്ന നിരാഹാരം, മനുഷ്യത്വമില്ലാത്ത സർവകലാശാലാ അധികാരികളും സര്‍ക്കാരും കാണുന്നില്ല. പീഡനങ്ങൾക്കും അടിമത്തസമാനമായ അന്തരീക്ഷത്തിനും നിലവാരമില്ലാത്ത പെരുമാറ്റത്തിനും മുന്നില്‍ വിദ്യാർഥികൾ കീഴടങ്ങരുത്‌. ഇ‍ൗ നിരാഹാരസമരം വിദ്യാര്‍ഥികളെ കൂടുതൽ കരുത്തരാക്കും. വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഇന്ത്യൻ ഭരണഘടന അത് അനുവദിക്കുന്നുണ്ടെന്നും കെ ചന്ദ്രു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan High Command Cartoon

01

print edition ഹിറ്റ്‌ലിസ്റ്റുമായി
സതീശൻ; മന്ത്രിമാർക്കെതിരെ ഹൈക്കമാൻഡിൽ പരാതി
pulse polio

02

print edition കേന്ദ്രം അനുമതി നൽകിയില്ല;
4 ജില്ലയിൽ പോളിയോ മരുന്ന്‌ വിതരണം മുടങ്ങും
Archery in kalikkalam 2026

04

print edition കരുത്തോടെ വയനാട് തന്നെ; കളിക്കളത്തിന് ഇന്ന് കൊടിയിറക്കം
deshabhimani section

Recommended

Deshabhimani
Home