ഉൾനാടൻ മത്സ്യത്തൊഴിലാളി ഫെഡ. ഏരിയാ സമ്മേളനം
അശാസ്‌ത്രീയ ഡ്രഡ്‌ജിങ് അവസാനിപ്പിക്കണം

ഉൾനാടൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) മുഹമ്മ ഏരിയാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
മത്സ്യ, കക്ക തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന വേമ്പനാട്ട് കായലിലെ അനധികൃതവും അശാസ്ത്രീയവുമായ ഡ്രഡ്ജിങ് അവസാനിപ്പിക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) മുഹമ്മ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ കെ പ്രകാശൻ നഗറിൽ (തണ്ണീർമുക്കം സ്കൂൾ കവല ) ചേർന്ന സമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് പി കെ സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി ഐ ഹാരിസ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എം ഷാനവാസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി സി ഷാംജി, വൈസ് പ്രസിഡന്റ് പി എസ് ഷാജി, സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, പി വി വിനോദ്‌കുമാർ, ഷീന സജി, കെ എൻ ബാഹുലേയൻ, വി ശാരിമോൾ, എസ് രാജേഷ്, ടി കെ മോഹൻദാസ്, എസ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അരുൺ പ്രശാന്ത് (പ്രസിഡന്റ്), ടി കെ മോഹൻദാസ്, വി ശാരിമോൾ (വൈസ് പ്രസിഡന്റുമാർ), എം ഷാനവാസ് (സെക്രട്ടറി), വി രാമചന്ദ്രൻ, പി അജിമോൻ (ജോയിന്റ് സെക്രട്ടറിമാർ), എസ് രാജേഷ് (ട്രഷറർ).









0 comments