പ്രതിരോധം കഴിഞ്ഞു; ഇനി നിരീക്ഷണം

രോഗം ബാധിച്ച കോഴികളെയും കാടകളെയും താറാവിനെയും തീയിട്ട് നശിപ്പിക്കുന്നു (ഫയൽ ചിത്രം)
സ്വന്തം ലേഖകൻ
ആലപ്പുഴ
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല– -തൃപ്പെരുന്തുറ പഞ്ചായത്തുകളിൽ അണുനശീകരണം പൂർത്തിയാക്കിയതോടെ ഇനി നിരീക്ഷണ ഘട്ടത്തിലേക്ക്. പ്രഭവ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ 18,620 വളർത്തുപക്ഷികളെ കൊന്നു നശിപ്പിച്ച് അണുനശീകരണം പൂർത്തിയാക്കിയതായി കാണിച്ച് കേന്ദ്രസർക്കാരിന് സാനിറ്റൈസേഷൻ റിപ്പോർട്ട് നൽകുമെന്ന് മൃഗസംരക്ഷണ അധികൃതർ അറിയിച്ചു. തുടർന്ന് പ്രഭവകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ നിരീക്ഷണ മേഖലയിൽ മൂന്ന് മാസം നീളുന്ന നിരീക്ഷണം പൂർത്തിയാക്കിയാലേ പ്രദേശം രോഗമുക്തമായി പ്രഖ്യാപിക്കാൻ സാധിക്കു. നിരീക്ഷണ മേഖലയിൽ നിന്നും രണ്ടാഴ്ചയിലൊരിക്കൽ സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് പരിശോധനയ്ക്ക് അയക്കും. ഇങ്ങനെ മൂന്നുമാസം അയച്ച് സാമ്പിളുകൾ നെഗറ്റീവാണെന്ന് തെളിഞ്ഞാലാണ് പ്രദേശം പക്ഷിപ്പനി മുക്തമായതായി അറിയിക്കുക.









0 comments