Deshabhimani

print edition തുരങ്കപാത നിർമാണം നിലച്ചിട്ട്‌ 4 മാസം; അധികച്ചെലവ്‌ 865.5 കോടി; 2 വർഷം വൈകും

Anakkampoyil Kalladai Meppadi tunnel

Representative Image | AI

avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 02:30 AM | 1 min read

തിരുവനന്തപുരം: വയനാടിന്റെ യാത്രാദുരിതത്തിന്‌ പരിഹാരമായി എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ട തുരങ്കപാത നാലുമാസം നിർമാണം നിലച്ചപ്പോൾ പദ്ധതിച്ചെലവിലുണ്ടായ വർധന 865.5 കോടി രൂപ.


ജൂലൈ ആദ്യവാരമാണ്‌ മണ്ണിടിച്ചിലിനെതുടർന്ന്‌ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം യുഡിഎഫ്‌ സർക്കാർ നിർത്തിവച്ചത്‌. നാലുമാസം പിന്നിട്ടിട്ടും നിർമാണം പുനരാരംഭിച്ചില്ല. തുരങ്കപാതയെ എതിർക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്റെ നിലപാട്‌. ഇത്‌ തള്ളിയാണ്‌ എൽഡിഎഫ്‌ സർക്കാർ നിർമാണംആരംഭിച്ചത്‌.


യുഡിഎഫ്‌ സർക്കാർ അധികാരമേറ്റശേഷം ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിനെതുടർന്നാണ്‌ നിർമാണം നിർത്തിവച്ചത്‌. സുരക്ഷാ പ്രശ്‌നം പഠിച്ച്‌ റിപ്പോർട്ട്‌ നൽകാൻ സർക്കാർ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. ഒരു മാസത്തിനകം സമിതി റിപ്പോർട്ട്‌ നൽകുമെന്നും തുടർന്ന്‌ നിർമാണം പുനരാരംഭിക്കുമെന്നായിരുന്നു വിശദീകരണം.


പദ്ധതി നിർത്തിവച്ചതിനാൽ ചെലവ്‌ 2134.5 കോടിയിൽനിന്ന്‌ 3000 കോടിയാകുമെന്നാണ്‌ കഴിഞ്ഞ ദിവസം പൊതുമരാമത്ത്‌ വകുപ്പ്‌ ചൂണ്ടിക്കാട്ടിയത്‌. പദ്ധതി കാലയളവ്‌ നാലുവർഷത്തിൽനിന്ന്‌ ആറുവർഷമായി ഉയരുമെന്നും പറയുന്നു. കരാറുകാരന്‌ 100 കോടിയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home