Deshabhimani

അപകട വളവില്‍ റോഡിലേക്ക് ചാഞ്ഞ് കേബിൾ പോസ്റ്റ്

ചായം–വിതുര റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന റിലയൻസിന്റെ കേബിൾ പോസ്റ്റ്‌

ചായം–വിതുര റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന റിലയൻസിന്റെ കേബിൾ പോസ്റ്റ്‌

വെബ് ഡെസ്ക്

Published on Nov 22, 2026, 02:31 AM | 1 min read

വിതുര

ചായം–വിതുര റോഡിൽ സ്വകാര്യ കേബിൾ പോസ്റ്റ് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന് പരാതി. ചായത്തുനിന്ന് വിതുരയിലേക്ക് പോകുന്ന വഴിയിൽ ജുമാ മസ്ജിദിനുസമീപമുള്ള കൊടും വളവിലാണ് പോസ്റ്റ്‌ നിൽക്കുന്നത്. വളവായതിനാൽ വലിയ വാഹനങ്ങൾക്ക്, ചരിഞ്ഞുനിൽക്കുന്ന പോസ്റ്റ്‌ കാണാൻ കഴിയാതെവരുന്നു. അടുത്ത് എത്തുമ്പോൾമാത്രമാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെടുന്നത്. പോസ്റ്റ് കണ്ട്‌ വലതുവശത്തേക്ക് വെട്ടിച്ചാൽ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്കൂൾ വാഹനങ്ങളും പൊന്മുടിയിലേക്കുള്ള വാഹനങ്ങളും കൂടുതലായി സഞ്ചരിക്കുന്ന റോഡാണിത്. അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റ് എത്രയുംവേഗം മാറ്റണമെന്ന് ചായം റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home