Deshabhimani

print edition 6 മാസം, വിദേശത്ത് കറങ്ങിയത്‌ 9 മന്ത്രിമാർ

UDF Ministers Foreign Trips Cartoon
avatar
സ്വന്തം ലേഖകൻ

Published on Nov 22, 2026, 02:23 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാരിൽ ആറുമാസത്തിനിടെ വിദേശ യാത്ര നടത്തിയത്‌ ഒന്പത്‌ മന്ത്രിമാർ. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, മന്ത്രിമാരായ ഒ ജെ ജനീഷ്‌, മോൻസ്‌ ജോസഫ്‌, ടി സിദ്ദിഖ്‌, ബിന്ദു കൃഷ്‌ണ, കെ എം ഷാജി, പി സി വിഷ്ണുനാഥ്‌, വി ഇ അബ്‌ദുൾ ഗഫൂർ, ഷിബു ബേബി ജോൺ എന്നിവരാണ്‌ ലോകം ചുറ്റിയ മന്ത്രിമാർ. പി സി വിഷ്‌ണുനാഥിന്റെ വിദേശ സന്ദർശനം മാത്രമാണ്‌ ഒ‍ൗദ്യോഗിക യാത്ര എന്നാണ്‌ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്‌ക്ക്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.


രമേശ്‌ ചെന്നിത്തല കുടുംബസമേതം യുഎഇ, യുഎസ്‌എ എന്നിവിടങ്ങൾ സന്ദർശിച്ചു. ഒ ജെ ജനീഷ്‌ കുടുംബസമേതം ഒമാൻ, ഖത്തർ രാജ്യങ്ങൾ സന്ദർശിച്ചു. മോൻസ്‌ ജോസഫ്‌ യുഎസ്‌എ, ടി സിദ്ദിഖ്‌ സ‍ൗദി അറേബ്യ‍, ബിന്ദു കൃഷ്‌ണ ബഹ്‌റൈൻ, വി ഇ അബ്‌ദുൾ ഗഫൂർ, ഷിബു ബേബിജോൺ എന്നിവർ യുഎഇ എന്നിവിടങ്ങളിൽ കറങ്ങി.


കെഎം ഷാജിയാണ്‌ കൂടുതൽ വിദേശപര്യടനം നടത്തിയത്‌. ഓസ്‌ട്രിയ, ബൾഗേറിയ, സ്വിറ്റ്‌സർലന്റ്‌, യുഎഇ, പ്രാഗ്‌ എന്നിവിടങ്ങളാണ്‌ സന്ദർശിച്ചത്‌. അനുമതിയില്ലാതെയാണ്‌ ചെക്‌ റിപ്പബ്ലിക്‌ തലസ്ഥാനമായ പ്രാഗ്‌ സന്ദർശിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Anakkampoyil Kalladai Meppadi tunnel

02

print edition തുരങ്കപാത നിർമാണം നിലച്ചിട്ട്‌ 4 മാസം; അധികച്ചെലവ്‌ 865.5 കോടി; 2 വർഷം വൈകും
DIABETIES IN CHILDREN

06

print edition ‘മിഠായി’ക്ക്‌ കയ്‌പേറുന്നു; കൂടുതൽ ജില്ലകളിൽ പദ്ധതി മുടങ്ങുന്നു
deshabhimani section

Recommended

Deshabhimani
Home