Deshabhimani

കാശിനാഥിന് കൈത്താങ്ങുതേടി കുടുംബം

കാശിനാഥ്

കാശിനാഥ്

വെബ് ഡെസ്ക്

Published on Nov 22, 2026, 02:20 AM | 1 min read

കിളിമാനൂര്‍

രക്താർബുദം ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന നഗരൂർ ദർശനാവട്ടം ഗുരുദേവ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി കാശിനാഥ് ചികിത്സാസഹായം തേടുന്നു. മൂന്ന് വയസ്സുള്ളപ്പോൾ കാല്‍ വേദനയുടെ രൂപത്തിലാണ് ആദ്യം അസുഖം എത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അർബുദം സ്ഥിരീകരിക്കുകയും ആര്‍സിസിയില്‍ ചികിത്സ തേടുകയും ചെയ്തു. പിന്നീട്‌ ചികിത്സയിലൂടെ രോഗമുക്തി നേടി സ്കൂളിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ ഓണത്തോടെ രോഗം വീണ്ടും മൂർച്ഛിച്ചു. നിലവിൽ കോഴിക്കോട് എംവിആർ ക്യാൻസർ സെന്റർ ഐസിയുവിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവയ്‌ക്കൽ മാത്രമാണ് കാശിനാഥിന്റെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം. ഇതിനായി ഏകദേശം 40 ലക്ഷം രൂപ ചെലവാകും. ഏത്രയും വേഗം മജ്ജ മാറ്റിവച്ചില്ലെങ്കില്‍ സ്ഥിതിവീണ്ടും വഷളാകും. കൂലിപ്പണിക്കാരായ നഗരൂർ വെള്ളംകൊള്ളി കോട്ടയ്ക്കൽ ശ്രീനന്ദനം വീട്ടിൽ സജീവ്–ആര്യ ദമ്പതികളുടെ മകനാണ്‌. നിർധനരായ കുടുംബത്തിന്‌ ഇത്രയും വലിയ തുക കണ്ടെത്താനാകാത്ത സ്ഥിതിയാണ്. പ്രദേശവാസികൾ ചികിത്സാ സഹായസമിതി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നുണ്ട്. ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് മണനാക്ക് ശാഖയില്‍ കാശിനാഥിന്റെ പിതാവ് സജീവിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 070401000010205. ഐഎഫ്എസ്‌സി കോഡ്: IOBA00784. ഗൂഗിൾ പേ: 7902331598.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Anakkampoyil Kalladai Meppadi tunnel

02

print edition തുരങ്കപാത നിർമാണം നിലച്ചിട്ട്‌ 4 മാസം; അധികച്ചെലവ്‌ 865.5 കോടി; 2 വർഷം വൈകും
DIABETIES IN CHILDREN

06

print edition ‘മിഠായി’ക്ക്‌ കയ്‌പേറുന്നു; കൂടുതൽ ജില്ലകളിൽ പദ്ധതി മുടങ്ങുന്നു
deshabhimani section

Recommended

Deshabhimani
Home