Deshabhimani

പ്രതിഷേധവുമായി സിപിഐ എം

കുടുംബാരോഗ്യകേന്ദ്രം 
കാടുകയറി നശിക്കുന്നു

മുദാക്കൽ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കാടുകയറി നശിക്കുന്ന നിലയിൽ

മുദാക്കൽ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കാടുകയറി നശിക്കുന്ന നിലയിൽ

വെബ് ഡെസ്ക്

Published on Nov 22, 2026, 02:16 AM | 1 min read

ആറ്റിങ്ങൽ

ചികിത്സതേടി പ്രദേശവാസികള്‍ ദൂരങ്ങള്‍ താണ്ടുമ്പോള്‍ മുദാക്കൽ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കാടുകയറി നശിക്കുന്നു. എൽഡിഎഫ് സർക്കാർ ഒന്നര വർഷംമുമ്പാണ് പ്രൈമറി ഹെൽത്ത് സെന്ററായിരുന്ന ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. വി ശശി എംഎൽഎ മുൻകൈയെടുത്ത് രണ്ടരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ആശുപത്രിക്കായി പുതിയ കെട്ടിടം പണിതു. എന്നാല്‍, മുദാക്കൽ പഞ്ചായത്തിൽ അധികാരത്തിലെത്തിയ ബിജെപി ഭരണസമിതി ഒരുവർഷമായിട്ടും ആശുപത്രിയുടെ പ്രവർത്തനം പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ തയ്യാറായില്ല. ബിജെപിയുടെ പിടിവാശിയില്‍ കോടികൾ ചിലവിട്ട് നിർമിച്ച ആശുപത്രിമന്ദിരം നാശത്തിന്റെ വക്കിലാണ്. പഞ്ചായത്തിൽ വരുന്നവരുടെ വാഹന പാർക്കിങ് കേന്ദ്രമായി ചെയ്യുന്ന ഇടമായി കെട്ടിടത്തെ മാറ്റിയ നിലയിലാണ്. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ കെട്ടിടം ഉടനെ തുറന്ന് പ്രവർത്തിക്കണം, പഞ്ചായത്ത് പരിധിയിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പ്രതിവിധി ഉണ്ടാകണമെന്നാവശ്യപ്പെട്ട് സിപിഐ എം മുദാക്കൽ, ഇടയ്ക്കോട് ലോക്കൽ കമ്മിറ്റികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ധർണ സിപിഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ സുഭാഷ് ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി അംഗം എം ബി ദിനേശ് അധ്യക്ഷനായി. ഇടയ്ക്കോട് ലോക്കൽ സെക്രട്ടറി ഇൻ ചാർജ് ഭുവനചന്ദ്രൻ നായർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആർ പി നന്ദുരാജ്, പി സി ജയശ്രീ, എ ചന്ദ്രബാബു, എസ് സുഭാഷ്, ശ്രീക്കുട്ടി, രമ്യ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home