Deshabhimani

കാടുമൂടി തൈക്കാട്–പൊന്നമ്പി ഏലാ റോഡ്

കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായി പ്രദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2026, 02:23 AM | 1 min read

വെഞ്ഞാറമൂട്

റോഡും തോടും ഒരുപോലെ കാടുമൂടിയതോടെ തൈക്കാട്–പൊന്നമ്പി ഏലാ പ്രദേശം കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായി മാറുന്നു. വിദ്യാർഥികളടക്കം നിരവധിപേർ ദിവസേന യാത്രയ്ക്കായി ആശ്രയിക്കുന്ന വഴിയാണിത്. പൊന്നമ്പി കൂത്തുപറമ്പ് ഭാഗത്തുനിന്നുള്ള വിദ്യാർഥികൾ സ്കൂളിലേക്കും തിരിച്ചും പോകുന്നതും ജോലിക്കുപോകുന്ന സ്ത്രീകളടക്കമുള്ളവർ തൈക്കാട് ജങ്‌ഷനിലെത്തുന്നതും ഇതുവഴിയാണ്. പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഇവിടെ കൂടുതലായി യാത്ര ചെയ്യുന്നത് പുല്ലമ്പാറ, മാണിക്കൽ പഞ്ചായത്തുകളിലെ താമസക്കാരാണ്. മൂന്ന് മീറ്ററോളംമാത്രം വീതിയുള്ള റോഡ് ഇപ്പോൾ കാടുമൂടി കാനനപാതയ്ക്ക് സമാനമായ അവസ്ഥയിലാണ്. സമീപത്തെ തോടും പൂർണമായും കാടുകയറി മൂടി. നെല്ലനാട് പഞ്ചായത്തിലെ വെഞ്ഞാറമൂട് വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. കോൺഗ്രസ് നേതാവ് ബിനു എസ് നായരാണ് വാർഡ് അംഗം. റോഡും തോടും വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും പഞ്ചായത്ത്‌ നടപടിയെടുത്തില്ലെന്ന്‌ നാട്ടുകാർ പറയുന്നു. റോഡും തോടും അടിയന്തരമായി വൃത്തിയാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പേവിഷബാധയേറ്റ കാട്ടുപന്നിയുടെ ആക്രമണം; ഭീതിയിൽ നാട്ടുകാർ

വെഞ്ഞാറമൂട്

പേവിഷബാധയേറ്റ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരും അവരുമായി അടുത്തിടപഴകിയവരും ആശങ്കയില്‍. വാക്സിൻ എടുത്തെങ്കിലും ഏതുതരത്തിലാകും ഇത് ആളുകളെ ബാധിക്കുകയെന്ന പേടിയാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല കൂടുതൽ പന്നികൾക്ക് പേവിഷബാധയേറ്റോ എന്നകാര്യത്തില്‍ സംശയമുണ്ട്. വെള്ളി രാവിലെയാണ് പേവിഷബാധയേറ്റ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ സി മണി, സൗമ്യ എന്നിവര്‍ ചികിത്സയിലാണ്. കൈയ്ക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് മണിക്ക് ശസ്ത്രക്രിയ നിർദേശിച്ചു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടുള്ള ഈ മേഖലയിൽ മറ്റ് പന്നികൾക്ക് പേവിഷബാധയേറ്റോ എന്ന സംശയത്തില്‍ ഫോറസ്റ്റ് റെസ്ക്യൂ ടീം തിരച്ചിൽ നടത്തി. ശനിയാഴ്ച രാത്രിയും പന്നികൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്. പേവിഷബാധയേറ്റ കാട്ടുപന്നി പ്രദേശത്തെ തെരുവ് നായ്ക്കളെ കടിച്ചിട്ടുണ്ടോ എന്ന സംശയവും നാട്ടുകാർക്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Anakkampoyil Kalladai Meppadi tunnel

02

print edition തുരങ്കപാത നിർമാണം നിലച്ചിട്ട്‌ 4 മാസം; അധികച്ചെലവ്‌ 865.5 കോടി; 2 വർഷം വൈകും
DIABETIES IN CHILDREN

06

print edition ‘മിഠായി’ക്ക്‌ കയ്‌പേറുന്നു; കൂടുതൽ ജില്ലകളിൽ പദ്ധതി മുടങ്ങുന്നു
deshabhimani section

Recommended

Deshabhimani
Home