Deshabhimani

താപനില താഴേക്ക്; കുളിരണിഞ്ഞ് മൂന്നാർ

munnar fog
വെബ് ഡെസ്ക്

Published on Nov 15, 2026, 12:14 PM | 1 min read

മൂന്നാർ : മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. രാത്രിയിലും പുലർച്ചെയുമുള്ള താപനിലയിൽ കുറവ് അനുഭവപ്പെട്ടതോടെ ഹൈറേഞ്ച് മേഖല തണുപ്പിന്റെ പിടിയിലായി. ഏറ്റവും കുറഞ്ഞ താപനിലയായ എട്ട് ഡിഗ്രി സെൽഷ്യസിലെത്തി. മഞ്ഞുവീഴ്ചയും കോടമഞ്ഞും നിറഞ്ഞ പുലർകാലമാണ് വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ഇപ്പോൾ പ്രകടമാകുന്നത്. ദേവികുളം, സൈലന്റ് വാലി എസ്റ്റേറ്റുകളിൽ കുറഞ്ഞ താപനില എട്ട് ഡിഗ്രി സെൽഷ്യസും മാട്ടുപ്പെട്ടിയിൽ ഒൻപതും, ചെണ്ടുവര, ലക്ഷ്മി, സെവൻമല എസ്റ്റേറ്റുകളിൽ 10 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.


ഒക്ടോബർ അവസാനം മൂന്നാർ ടൗണിലും നല്ലതണ്ണിയിലും താപനില ആറ് വരെ എത്തിയിരുന്നു. പകൽ സമയത്ത് താരതമ്യേന ചൂട് കാലാവസ്ഥ നിലനിൽക്കുമ്പോഴും രാത്രിയും പുലർച്ചെയുമാണ് തണുപ്പ് കൂടുതൽ ശക്തമാകുന്നത്. പുൽമേടുകളിലും തേയിലച്ചെടികളിലും മഞ്ഞുകണങ്ങൾ രൂപപ്പെടുന്നത് ശൈത്യകാല വരവിന്റെ സൂചനയാണ് നൽകുന്നത്. തണുപ്പ് ശക്തമായതോടെ മൂന്നാറിന്റെ ശൈത്യകാലം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖലയിലുള്ളവർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home