Deshabhimani

കല കുവൈത്ത്‌ സാംസ്‌കാരിക മേള "അർഫജ്' സമാപിച്ചു

arfaj kala kuwait
വെബ് ഡെസ്ക്

Published on Nov 15, 2026, 12:16 PM | 1 min read

കുവൈത്ത് സിറ്റി : കല കുവൈത്ത് സാംസ്‌കാരിക മേള ‘അർഫജ് 2026’ അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ സമാപിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ദവീന്ദർ പുഞ്ച് ഉദ്ഘാടനം ചെയ-്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും മുൻ മന്ത്രിയുമായ എം ബി രാജേഷ് മുഖ്യാതിഥിയായി. ​​പ്രവാസികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളും സംവിധാനങ്ങളും യുഡിഎഫ് സർക്കാർ ഒന്നൊന്നായി ഇല്ലാതാക്കുകയാണെന്ന് എം ബി രാജേഷ് പറഞ്ഞു. പ്രവാസികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാനും അവരുടെ നിർദേശങ്ങൾ കേരളത്തിന്റെ വികസന നയരൂപീകരണത്തിൽ ഉൾപ്പെടുത്താനുമായി രൂപീകരിച്ച ലോക കേരള സഭ നിർത്തലാക്കിയത് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.


കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ-്‌ക്കൽ അധ്യക്ഷനായി. മേളയുടെ സുവനീർ എം ബി രാജേഷ് പ്രകാശിപ്പിച്ചു. സംഘടനയുടെ മുഖമാസികയായ ‘കൈത്തിരി’യും ചടങ്ങിൽ പുറത്തിറക്കി. സ്‌പോൺസർമാരെ ഉപഹാരം നൽകി ആദരിച്ചു. ​മലയാളം മിഷൻ കുവൈത്ത് കോ ഓർഡിനേറ്റർ ജെ സജി, വനിതാവേദി കുവൈത്ത് ജനറൽ സെക്രട്ടറി കവിത അനൂപ്, ബാലവേദി കുവൈത്ത് സെക്രട്ടറി നന്ദന ലക്ഷ-്‌മി, അൽ മുല്ല എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, കല്യാൺ ജ്വല്ലേഴ്‌സ് ജനറൽ മാനേജർ പ്ലവിൻ കെ ചാർളി സംസാരിച്ചു. ​കല കുവൈത്ത് ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ട്രഷറർ പി ബി സുരേഷ്, മെട്രോ ഗ്രൂപ്പ് സിഇഒ മുസ്‌തഫ ഹംസ പയ്യന്നൂർ എന്നിവർ പങ്കെടുത്തു.


സാൽമിയ, ഫഹാഹീൽ, അബുഹലീഫ, അബ്ബാസിയ മേഖലകളിലെ കലാകാരന്മാർ നൃത്തപരിപാടികൾ അവതരിപ്പിച്ചു. പിന്നണി ഗായകൻ സൂരജ് സന്തോഷും സംഘവും ഗായിക നേഹ വേണുഗോപാലും ചേർന്ന്‌ സംഗീതസന്ധ്യയൊരുക്കി. കുവൈത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള പ്രവാസി മലയാളികളും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും മേളയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും മേളയുടെ ജനറൽ കൺവീനർ സി കെ നൗഷാദ് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home