Deshabhimani

ചാല സ്വര്‍ണക്കവര്‍ച്ച: മാളവിക ജ്വല്ലറി ഉടമ ജയറാം കസ്റ്റഡിയില്‍

chala
വെബ് ഡെസ്ക്

Published on Nov 15, 2026, 12:20 PM | 1 min read

തിരുവനന്തപുരം : ചാലയിലെ സ്വർണകവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. സ്വർണം നഷ്ടപ്പെട്ട വൈഷ്ണവി ജ്വല്ലറിയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന മാളവിക ജ്വല്ലറിയുടെ ഉടമ ജയറാമിനെയാണ് പൊലീസ് കസ്റ്റടിയിലെടുത്തത്.


കവർച്ചയുമായി ജയറാമിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. രണ്ട് ദിവസം മുൻപ് ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാർ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാവിലെ കേസിലെ മറ്റ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു.


തിരുവനന്തപുരം സ്വദേശിയും നിലവിൽ എറണാകുളത്ത് താമസക്കാരനുമായ അനിൽ, ആന്റണി വിനോദ്, മണക്കാട് സ്വദേശി അനൂപ്, കാട്ടാക്കട സ്വദേശി രാജീവ് എന്നിവരാണ് പിടിയിലായവരിൽ പ്രധാനികൾ. കസ്റ്റഡിയിലെടുക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home