എൽപിഎസ്‌ടി ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി തിരിഞ്ഞുനോക്കുന്നില്ല; എം വി ഗോവിന്ദൻ

തൃശൂർ : പ്രതിപക്ഷ നേതാവായിരിക്കെ എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് വലിയ പിന്തുണ നൽകിയ വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ അവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരാഹാരത്തിലുള്ള വളർമതിയുടെ ആരോഗ്യ നില ഗുരുതരമായിട്ടും മുഖ്യമന്ത്രി അതേക്കുറിച്ച് പ്രതികരിക്കുന്നില്ല. കേരളം ഒന്നടക്കം ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ജിഎൻപി വൈദ്യുതി കരാറുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറാവണം. കരാറുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ട്. ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. വാങ്ങിയ 200 മെഗാവാട്ട് വൈദ്യുതി സംബന്ധിച്ച ഇടപാടുകൾ സുതാര്യമല്ല. ഇക്കാര്യത്തിലും അന്വേഷണം വേണം.
മന്ത്രിമാർക്കുമേൽ ആധിപത്യം സ്ഥാപിച്ചാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ ജനാധിപത്യസംവിധാനത്തെയും മുന്നേറ്റങ്ങളെയും തകർക്കും വിധമാണ് മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത്. തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് തങ്ങൾക്ക് അനുകൂലമായ റിപ്പോർട്ട് ഉണ്ടാക്കാനാണ് എസ്‌ഐടി അന്വേഷണ റിപ്പോർട്ട് തള്ളിയത്. കഴിഞ്ഞ ഗവൺമെന്റിനെ ഇകഴ്‌ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ പ്രവർത്തനമാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments