Deshabhimani

സാങ്കേതിക തകരാര്‍; പൂനെ - ഗുവാഹത്തി ഇന്‍ഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

indigo
വെബ് ഡെസ്ക്

Published on Nov 15, 2026, 12:38 PM | 1 min read

ന്യൂഡൽഹി : യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 192 പേരുമായി ​ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡി​ഗോ വിമാനം സാങ്കേതികതകരാറിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കി.


പുനെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് എമർജൻസി ലാൻഡിങ് നടത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇൻഡിഗോയുടെ 6E 0623 (VT-IZE) വിമാനത്തിലാണ് ലാൻഡിങ് ഗിയറിൽ തകരാർ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.


പറന്നുയർന്നതിനുശേഷവും വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ പിൻവലിക്കാൻ കഴിയാതെ വരികയായിയിരുന്നു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് അറിയിക്കുകയും അടിയന്തിരമായി തിരിച്ചിറക്കുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home