Deshabhimani

print edition യുപിയിൽ കോൺഗ്രസ്‌ 181 സീറ്റ്‌ ആവശ്യപ്പെട്ടെന്ന്‌ അഖിലേഷ്‌

Akhilesh Yadav.jpg
വെബ് ഡെസ്ക്

Published on Nov 15, 2026, 12:30 PM | 1 min read

ന്യൂഡൽഹി : ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ 181 സീറ്റിൽ അവകാശവാദം ഉന്നയിച്ചതായി സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവ്‌. ‘ഹിന്ദുസ്ഥാൻ ടൈംസ്‌’ ലീഡർഷിപ്പ്‌ സമ്മിറ്റ്‌ പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ. കോൺഗ്രസ്‌ 180 സീറ്റാണോ ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന്‌ ‘അതോടൊപ്പം ഒന്ന്‌ കൂട്ടുക’ എന്നായിരുന്നു അഖിലേഷിന്റെ മറുപടി.

അതേസമയം, സീറ്റ്‌ വിഭജന ചർച്ചകളിൽ ധാരണയായോ എന്ന കാര്യം അഖിലേഷ്‌ വ്യക്തമാക്കിയില്ല. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റിൽ 399 എണ്ണത്തിലും മത്സരിച്ച കോൺഗ്രസ്‌ രണ്ട്‌ സീറ്റിലാണ്‌ ജയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home