എഐ ഫീച്ചറുകളുമായി നത്തിങ് ഫോൺ (3)

nothing phone
വെബ് ഡെസ്ക്

Published on Jul 15, 2025, 11:26 AM | 1 min read

ലണ്ടൻ ആസ്ഥാനമായ ടെക്‌നോളജി കമ്പനി നത്തിങ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്ലാഗ്ഷിപ് സ്മാർട്ട്‌ഫോണായ ‘നത്തിങ് ഫോൺ (3)’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നു. പുതിയ ഗ്ലിഫ് മാട്രിക്സ്, എഐ അധിഷ്ഠിത ഫീച്ചറുകൾ എന്നിവയോടെയാണ് ഈ ഫോൺ എത്തിക്കുന്നത്.

നത്തിങ്‌ ഒഎസ് 3.5-ലാണ് ഇത് പ്രവർത്തിക്കുന്നത്. കുറഞ്ഞ പ്രകാശത്തിൽ മികച്ച ചിത്രങ്ങളെടുക്കാൻ ക്ലാസ്-ലീഡിങ് 1/1.3” മെയിൻ സെൻസർ, ലോസ്‌ലെസ് ഒപ്റ്റിക്കൽ സൂം, എല്ലാ ലെൻസുകളിലും ഫുൾ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ സിനിമാറ്റിക് 4 കെ 60 എഫ്പിഎസ് വീഡിയോ എന്നിവയും ഇതിൽപ്പെടുന്നു. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭ്യമാണ്. 12 ജിബി + 256 ജിബി വകഭേദത്തിന് 62,999 രൂപയും 16 ജിബി + 512 ജിബിക്ക്‌ 72,999 രൂപയുമാണ് പ്രാരംഭവില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home