ശബരിമല: തീര്‍ഥാടകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന്ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു. 11-ാം ദിനമായ ബുധനാഴ്ച വൈകിട്ട് 7വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാല്‍ തന്നെ അധിക നേരം കാത്തുനില്‍ക്കാതെ ഭക്തര്‍ക്ക് സുഗമദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
ബുധനാഴ്ച തീർഥാടകനിര മരക്കൂട്ടംവരെ നീണ്ടു. ക്യൂ കോംപ്ലക്‌സുകൾ വഴി പൊലീസ്, ഐആർബി, ആർഎഎഫ് സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പമുതൽ തീർഥാടകരെ കടത്തിവിട്ടതിനാൽ എല്ലാവർക്കും ദർശനം നടത്താനായി. മണ്ഡലകാലത്ത് ഇതുവരെ 9,85,085 തീർഥാടകർ എത്തി. ചൊവ്വാഴ്‌ച മാത്രം 1,01,237 തീർഥാടകർ മലചവിട്ടി.
മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല വരുമാനം 60 കോടി കവിഞ്ഞു. അരവണ വിറ്റുവരവിലൂടെ 30 കോടിയും കാണിക്കയിലൂടെ 15 കോടിയും വരുമാനം ലഭിച്ചു. അപ്പം വിൽപ്പന, പോസ്‌റ്റൽ പ്രസാദം, വഴിപാടുകൾ, മറ്റിനങ്ങളിലൂടെയാണ് ബാക്കി വരുമാനം. ഇതും വർധിച്ചിട്ടുണ്ട്.








0 comments