ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൊടുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ദേശീയപാതയിൽ കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് രാവിലെ 6.10നാണ് അപകടമുണ്ടായത്. ഏഴ് കുട്ടികൾ ഉൾപ്പെടെ 44 യാത്രക്കാരുമായി തമിഴ്‌നാട്ടിൽ നിന്നു ശബരിമലയിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അതുവഴികടന്നുപോയ വാഹനയാത്രികരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വേഗത്തിലെത്തിയ ബസ് വളവിൽ വെച്ച് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃസാക്ഷികൾ പറയുന്നു.








0 comments