ഏറ്റവും മോശം എയർലൈൻ അനുഭവം; എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ തുറന്നടിച്ച് മുഹമ്മദ് സിറാജ്

മുംബൈ: എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്നുണ്ടായത് ഏറ്റവും മോശം എയർലൈൻ അനുഭവമാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. വിമാനം നാലുമണിക്കൂർ വൈകിയിട്ടും ഒരു വിശദീകരണവും ലഭിക്കാതതോടെയാണ് താരം ‘എക്‌സി’ലൂടെ രോഷം പ്രകടിപ്പിച്ചത്. സിറാജിന്റെ പ്രതികരണത്തിന് താഴെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് എയർ ഇന്ത്യ എക്‌സ്പ്രസ് രംഗത്തെത്തി.
‘വിമാനം 4 മണിക്കൂർ വൈകിയിട്ടും ഇപ്പോഴും വിവരവും ലഭ്യമല്ല, ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവും മോശം എയർലൈൻ അനുഭവം’- എന്നാണ് സിറാജ് കുറിച്ചത്. രാത്രി 7.25ന് ഗുവാഹാട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യയുടെ IX 2884 വിമാനമാണ് വൈകിയത്. പിന്നീട് വിമാനം റദ്ദാക്കി.
ഇതിന് പിന്നെയാണ് ഖേദംപ്രകടിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് രംഹത്തെത്തിയത്. സിറാജിനുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നെന്നും അപ്രതീക്ഷിതമായ ചില ഓപ്പറേഷണൽ കാരണങ്ങളാൽ വിമാനം റദ്ദാക്കിയെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് കുറിച്ചു.








0 comments