കുശിനഗർ മെഡിക്കൽ കോളേജിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കാണാതായി

ലക്‌നൗ: ഉത്തർ പ്രദേശിലെ കുശിനഗർ മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു പരിചരണ യൂണിറ്റിൽ നിന്ന് ഒരു ദിവസം പ്രായമായ കുഞ്ഞിനെ കാണാതായി.
ചൊവ്വാഴ്ച വൈകുന്നേരം മെഡിക്കൽ കോളേജിൽ പ്രസവിച്ച പ്രദീപ് കുമാറിന്റെ ഭാര്യ റീനയുടെ കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിന് ശ്വസന പ്രശ്നങ്ങൾ ഉണ്ടെന്ന് നഴ്‌സ് പറഞ്ഞതിനെ തുടർന്ന് പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിലേക്ക് മാറ്റിയതായിരുന്നു.
ബുധനാഴ്ച രാവിലെ പിതാവ് പ്രദീപ് മകനെ കാണാൻ പോയപ്പോൾ വാർഡിൽ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ആ നമ്പറിലും പേരിലും കുഞ്ഞ് ഇല്ലെന്ന് കണ്ടെത്തി.
പരാതി പ്രകാരം ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെയും ഗാർഡുകളെയും പോലീസ് ചോദ്യം ചെയ്തു എങ്കിലും കുഞ്ഞിനെ കുറിച്ച് വിവരം ലഭിച്ചില്ല. തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.









0 comments