വെടിയുണ്ട ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുളച്ചു; പിന്തിരിയാതെ ഹിമാൻഷു ബാഹു സംഘാംഗത്തെ കീഴടക്കി പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ ഹിമാൻഷു ബാഹു സംഘാംഗത്തെ പൊലീസ് ഏറ്റുമുട്ടലിൽ കീഴടക്കി. പൊലീസിനു നേരെ മൂന്ന് റൗണ്ട് വെടിയുതിർത്ത ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ചാണ് പ്രതിയെ പിടികൂടിയത്.
ഹരിയാനയിലെ സോണിപത്ത് സ്വദേശിയായ അങ്കിത് (25) എന്നയാളാണ് പിടിയിലായത്. സ്ഥിരം കേസുകളിൽ പ്രതിയായ ഈ യുവാവിനെ പിടികൂടുന്നവർക്ക് 25000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു രാവിലെ 8.05 ഓടെ അർബൻ എക്സ്റ്റൻഷൻ റോഡ് 2 ലെ സായ് ബാബ മന്ദിറിന് സമീപം ഇയാൾ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു.
"അയാൾ മൂന്ന് വെടിവച്ചു, അതിൽ ഒന്ന് ഒരു ഹെഡ് കോൺസ്റ്റബിളിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിൽ തുളച്ചുകയറി. പോലീസ് സംഘം തിരിച്ചടിച്ചു, അങ്കിതിന്റെ വലതു കാലിൽ വെടിയേറ്റു. തുടർന്ന് അയാളെ അറസ്റ്റ് ചെയ്തു," ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത് സിംഗ് പറഞ്ഞു.
ഒക്ടോബർ 28 ന് നജഫ്ഗഡിൽ ഉണ്ടായ വെടിവെപ്പ് കേസിൽ പൊലീസ് ഇയാളെ തിരയുകയായിരുന്നു. കേസിൽ നാല് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അങ്കിതും മറ്റൊരു പ്രതി ദീപക്കും ഒളിവിലായിരുന്നു. ഇരുവരെയും പിടികൂടുന്നവർക്ക് ഡൽഹി പോലീസ് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
അങ്കിത് ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. 2020 ൽ ബഹദൂർഗഢിൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയിലെ ഒരു സംഘത്തിന് നേരെ വെടിയുതിർത്ത കേസിലും പ്രതിയാണ്. അന്നും ഒരു കോൺസ്റ്റബിളിന് വെടിയേറ്റിരുന്നു









0 comments