ഇന്തോനേഷ്യയിൽ ഭൂചലനം: 6.6 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത : ഇന്തോനേഷ്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ സുമാത്ര തീരത്തുള്ള ഒരു ദ്വീപിൽ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നുമില്ല.
ഇന്ന് രാവിലെ 11.56ഓടെ സിമെലു ദ്വീപിൽ 25 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പ്രകമ്പനം ഉണ്ടായതോടെ പ്രദേശ വാസികൾ പരിഭ്രാന്തിയിലായി. ഇന്തോനേഷ്യയിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസി (ബിഎംകെജി) 10 കിലോമീറ്റർ താഴ്ചയിൽ 6.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഭൂചലനം സുനാമിക്ക് കാരണമാകാനുള്ള സാധ്യതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.









0 comments