കോഴിക്കോട്ടങ്ങാടി മലബാർ മഹോത്സവം ഫെബ്രുവരി 13ന്

കുവൈത്ത് സിറ്റി: കെഡിഎൻഎ സംഘടിപ്പിക്കുന്ന ‘കോഴിക്കോട്ടങ്ങാടി’ മലബാർ മഹോത്സവം ഫെബ്രുവരി 13-ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കും. ചെറുകഥ മത്സരം, മൈലാഞ്ചി മത്സരം എന്നിവയും നടക്കും. നിരവധി സ്വദേശീയ കലാകാരന്മാരും പരിപാടിയിൽ പങ്കെടുക്കും. നടൻ ഹരീഷ് പേരടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ തയ്യാറെടുപ്പിനായി കോർ കമ്മിറ്റിയും വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചു. സന്തോഷ് പുനത്തിൽ, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ഇലിയാസ് തോട്ടത്തിൽ, ബഷീർ ബാത്ത, ശ്യാം പ്രസാദ്, മൻസൂർ ആലക്കൽ, അസീസ് തിക്കോടി, ഫിറോസ് നാലകത്ത് എന്നിവരാണ് കോർ കമ്മിറ്റി അംഗങ്ങളെന്ന് പ്രസിഡന്റ് സന്തോഷ് പുനത്തിൽ അറിയിച്ചു.
സുൽഫിക്കർ മുതിരപ്പറമ്പത്ത്, പ്രത്യുപ്‌നൻ, അനു സുൽഫി, ഷൗക്കത്ത് അലി, വിനയൻ, സജിത നസീർ, എം പി അബ്‌ദുറഹ്മാൻ, തുളസീധരൻ തോട്ടക്കര, ഷാജഹാൻ, ഹമീദ് പാലേരി, സ്വപ്‌ന സന്തോഷ്, ലീന റഹ്‌മാൻ, ഷിജിത്ത് ചിറക്കൽ, റൗഫ് പയ്യോളി, കെ ടി സമീർ, അഷീക ഫിറോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും പ്രത്യുപ്നൻ നന്ദിയും പറഞ്ഞു.
സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബഷീർ ബാത്ത സംസാരിക്കുന്നു








0 comments