ലേബർ കോഡ് പിൻവലിക്കണം; സംസ്ഥാനത്ത് പ്രത്യേകനിയമം ആലോചിക്കും: വി ശിവൻകുട്ടി

വി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന ലേബർ കോഡുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഡിസംബർ 19ന് കേരളത്തിൽ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. രാജ്യത്തെ വിവിധ തൊഴിൽവകുപ്പ് മന്ത്രിമാരെയും കേന്ദ്ര ട്രേഡ് യൂണിയനുകളെയും പങ്കെടുപ്പിക്കും. സംസ്ഥാന വിഷയമായതിനാൽ സംസ്ഥാനത്ത് പ്രത്യേകം നിയമം നിർമിക്കുന്നതും ആലോചിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലേബർകോഡുകൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്. യോഗത്തിൽ ലേബർ കോഡ് പിൻവലിക്കണമെന്ന പ്രമേയം ട്രേഡ് യൂണിയനുകൾ പാസാക്കി.









0 comments