തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിലായിരുന്ന ഗുണ്ടാനേതാവ് പിടിയിൽ. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ട് ഡാനിയെയാണ് വഞ്ചിയൂർ പോലീസ് പിടികൂടിയത്.
ഡാനി വിദേശത്താണെന്നാണ് പോലീസ് കരുതിയിരുന്നത്. സോഷ്യൽ മീഡിയയിലൂടെ വിദേശത്താണെന്ന വിധത്തിൽ ഫോട്ടോകൾ ഇട്ടിരുന്നു. എതിരാളികളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് വിദേശത്താണെന്ന് പ്രചരിപ്പിച്ചതെന്നാണ് ഡാനി പോലീസിനോട് പറഞ്ഞത്.









0 comments