ഡിസംബർ ഏഴിന് അവസാനിക്കും.
നാഗമ്പടത്ത് "രക്തരക്ഷസ്'': ആവേശത്തോടെ സ്വീകരിച്ച് വിദ്യാർഥികൾ

കോട്ടയം: കോട്ടയം നാഗമ്പടത്ത് വിജയകരമായി പ്രദർശനം തുടരുന്ന "രക്തരക്ഷസ്' കാണാനെത്തിയ സ്കൂൾ കുട്ടികൾക്ക് നാടകം കാഴ്ചയുടെ പുതിയ വിരുന്നൊരുക്കി. കാലത്തെ അതിജീവിച്ചും സാങ്കേതിക വിദ്യയുടെ സഹായത്താലും പുതുമ ഒട്ടും ചോർന്നുപോകാത്ത വിധം എന്നും കാണികൾക്കിടയിലേക്കെത്തുന്ന രക്തരക്ഷസ് കാണാനെത്തിയ വിദ്യാർഥികൾ വലിയ ആവേശത്തോടെയാണ് കലാനിലയത്തിന്റെ ഏറ്റവം പ്രശസ്തമായ നാടകത്തെ വരവേറ്റത്.
പ്രത്യേക ഷോ വിദ്യാർഥികൾക്കായി ഒരുക്കിയിരുന്നു. യക്ഷിയായി അഭിനയിച്ച ജാൻകി കുട്ടികൾക്കിടയിലേക്ക് വന്നപ്പോൾ വൻ ഹർഷാരവത്തോടെയാണ് എതിരേറ്റത്. യക്ഷിയോടൊപ്പം സെൽഫിയും ഫോട്ടോയും എടുത്തായിരുന്നു മടക്കം .

നാടകത്തിലെ ഓരോ കാഴ്ചകളും വിസ്മയത്തോടെ കണ്ടു. കഴിഞ്ഞ ദിവസമാണ് എസ്എച്ച് മൗണ്ട് സേക്രട്ട് ഹാർട്ട് സ്കൂളിലെ കുട്ടികളും അധ്യാപകരും നാടകം കാണാൻ എത്തിയത്. നാടകാവതരണത്തിന് ശേഷം നാടകത്തിൽ അഭിനയിച്ച നടീനടന്മാരെയും അണിയറപ്രവർത്തകരെയും നാടകത്തിൻറെ ക്രിയേറ്റീവ് ഹെഡ് അനന്തപദ്മനാഭൻ പരിചയപ്പെടുത്തി.താത്പര്യമുള്ള സ്കൂളുകൾക്ക് വേണ്ടി കലാനിലയം രാവിലെ 10 മുതൽ നാടകം അവതരിപ്പിക്കുന്നുണ്ട്.
ആറ് പതിറ്റാണ്ട് മുമ്പാണ് കലാനിലയം കൃഷ്ണൻനായരുടെ സംവിധാനത്തിൽ രക്തരക്ഷസ്സ് നാടകം അവതരിപ്പിക്കുന്നത്. നൂറ്റമ്പതിലേറെ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന രക്തരക്ഷസ്സ് പണ്ടും അത്ഭുതമായിരുന്നു. പുത്തൻ സാങ്കേതികവിദ്യയിൽ ഒരിടവേളയ്ക്ക് ശേഷമാണ് കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭൻ രക്തരക്ഷസ്സ് ചാപ്റ്റർ ഒന്ന് പുറത്തിറക്കിയത്. നാടകചരിത്രത്തിൽ തന്നെ ആദ്യമാണ് ഒരു നാടകം രണ്ടു ഭാഗങ്ങളായി അവതരിപ്പിക്കുന്നത്. കുന്നംകുളത്താണ് അടുത്ത വേദി.രക്തരക്ഷസ്സ് ചാപ്റ്റർ ഒന്ന് നാടകം ഡിസംബർ ഏഴിന് കോട്ടയത്ത് അവസാനിക്കും.









0 comments