ദൃശ്യം 3-ന്റെ ആഗോള തിയേറ്ററിക്കൽ ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

mohanlal
വെബ് ഡെസ്ക്

Published on Nov 27, 2025, 05:23 PM | 1 min read

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെ​ഗാ ​ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാ​ഗമായ 'ദൃശ്യം 3'-ന്റെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ റൈറ്റുകൾ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് 'ദൃശ്യം'. പനോരമ സ്റ്റുഡിയോസ് തന്നെയാണ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്.


ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വിജയമായിരുന്നതിനാൽ തന്നെ മൂന്നാം ഭാഗം വരുമ്പോൾ എന്തൊക്കെ പുതുമയാണ് ചിത്രത്തിലുണ്ടാവുക എന്നുള്ള വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. കൊവിഡ് കാലമായതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' ഒടിടിയിലൂടെയാണ് പ്രദർശനത്തിന് എത്തിയത്.


ദൃശ്യം 3 ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.സിനിമയുടെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home