രണ്ട് കാറുകൾ കൂട്ടിയിടിപ്പിച്ചു: സുരക്ഷയുടെ കാര്യത്തില്‍ സിയറ എസ് യുവി വേറെ ലെവൽ

ടാറ്റാ മോട്ടോഴ്സിൻറെ ഐക്കോണിക് വാഹനം ടാറ്റാ സിയറ, പ്രീമിയം മിഡ് എസ്യുവിയായി വിപണി കീഴടക്കാനത്തുന്നു. സുരക്ഷയുടെ കാര്യത്തിൽ വേറെ ലെവലാണ് സിയറ എന്നു കമ്പനി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷയുടെ കാര്യത്തിൽ സിയറ ഒന്നുവേറെ തന്നെയെന്ന് കമ്പനി ഉദാഹരണ സഹിതം കാണിക്കുന്നു . അതിനായി പുതിയ രണ്ടു സിയറ എസ്യുവികൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് (ക്രാഷ് ടെസ്റ്റ്) പരീക്ഷണം നടത്തിയതിൻറെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. 11.49 ലക്ഷം രൂപയാണ് പ്രാംരംഭ എക്സ് ഷോറൂം വില. ഡിസംബർ 16ന് ബുക്കിംഗ് ആരംഭിക്കും.
ഡിസൈനിലും പ്രവർത്തനക്ഷമതയിലും മികവും പുതുമയും ഉറപ്പാക്കിയാണ് ടാറ്റാ സിയറയുടെ രണ്ടാം വരവ്. 1.5 ഹൈപീരിയൻ ടിജിഡിഐ പവർഫുൾ 4-സിലിണ്ടർ, 160 പിഎസ് പവർ, 255 എൻഎം ടോർക്ക്, ഹൈപ്പർക്വയറ്റ് റൈഡ്, വേരിയബിൾ ജിയോമെട്രി ടർബോ ചാർജർ പോലുള്ള അഡ്വാൻസ്ഡ് ഹൈപ്പർടെക് സാങ്കേതിക വിദ്യകൾ എന്നിവ പുതിയ മോഡലിൻറെ സവിശേഷതയാണ്.
മറ്റു വസ്തുക്കളിൽ ഇടിപ്പിച്ചു പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു സുരക്ഷാപരിശോധന ആദ്യമാണെന്നു ടാറ്റ പറയുന്നു.









0 comments