തായ്‌ലൻഡിൽ പേമാരി; മരണം 80 കടന്നു

ബാങ്കോക്ക്: തെക്കൻ തായ്‌ലൻഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 80 കടന്നതായി അധികൃതർ അറിയിച്ചു. പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏകദേശം ഒരു ദശലക്ഷം വീടുകൾ തകർന്നു. മൂന്ന് ദശലക്ഷത്തിലധികം മനുഷ്യർ ദുരന്തത്തിന് ഇരയായതായി ദുരന്ത നിവാരണ ലഘൂകരണ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു.
വാരാന്ത്യത്തിൽ ആരംഭിച്ച വെള്ളപ്പൊക്കം വിശാലമായ പ്രദേശങ്ങളെ വെള്ളത്തിലാഴ്ത്തി, നഖോൺ സി തമ്മരത്ത്, പത്തലുങ്, സോങ്ഖ്ല, ട്രാങ്, സാതുൻ, പട്ടാനി, യാല പ്രവിശ്യകളിലാണ് ഏറെയും മരണങ്ങൾ.
സോങ്ഖ്ല പ്രവിശ്യയിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മരണങ്ങൾ വ്യാഴാഴ്ച ആറിൽ നിന്ന് 55 ആയി ഉയർന്നു. ഏഴ് പ്രവിശ്യകളിലുമായി മരണസംഖ്യ 82 ആയി ഉയർന്നതായും ബാങ്കോക്കിൽ സർക്കാർ വക്താവ് സിരിപോങ് അങ്കസകുൽകിയാറ്റ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരത്തോടെ എല്ലാ ബാധിത പ്രദേശങ്ങളിലും നദീതീരങ്ങളിലെ ജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ജലനിരപ്പ് ഉയർന്നു നിന്നു. പ്രധാനമന്ത്രി അനുറ്റിൻ ചർൺവിരാകുൽ ഈ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യോനേഷ്യയിലും മലേഷ്യയിലും വെള്ളപ്പൊക്കം ദുരിതം വിതച്ചത് തുടരുകയാണ്.









0 comments