തെരഞ്ഞെടുപ്പ് വരുന്നു, മ്യാൻമറിൽ 3085 തടവുകാർ ജയിൽമോചിതരായി

myanmr
വെബ് ഡെസ്ക്

Published on Nov 27, 2025, 02:44 PM | 2 min read

യംഗോൺ: മ്യാൻമറിൽ 8665 പേർക്ക് രാഷ്ട്രീയ പൊതുമാപ്പ്.  ആയിരങ്ങൾ ജയിൽ മോചിതരായി. ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നടപടികൾ.


സൈനിക വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തടവിൽ കഴിയുന്ന 8,665 പേരെ മോചിപ്പിക്കുകയോ, അവരുടെ മേൽ ചുമത്തിയ കേസുകൾ ഒഴിവാക്കുകയോ ചെയ്തതായി സർക്കാർ മാധ്യമമായ എംആർടിവി റിപോർട് ചെയ്തു.


യംഗോണിലെ പ്രശസ്തമായ ഇൻസെയ്ൻ ജയിലിൽ നിന്നുള്ള അന്തേവാസികൾ രാവിലെ 11.30ഓടെ പുറത്തെത്തി തുടങ്ങി. രാവിലെ മുതൽ കാത്തുനിന്നിരുന്ന ബന്ധുക്കൾ ആഹ്ളാദത്തോടെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു. എട്ട് ബസുകളിലായിരുന്നു തടവുകാരെ പുറത്തെത്തിച്ചത്.


ഡിസംബർ 28 ലെ പൊതു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ് ഇവരെ പുറത്തുവിട്ടിരിക്കുന്നത് എന്ന് സൈനിക ഭരണകൂടം വ്യക്തമാക്കി.


mynmr


എംആർടിവിയുടെ വാർത്തകൾ പ്രകാരം ഇൻസൈറ്റ്‌മെന്റ് നിയമത്തിന്റെ കീഴിൽ ശിക്ഷിക്കപ്പെട്ട 3,085 തടവുകാർക്ക് പൂർണ അമ്നസ്റ്റി ലഭിച്ചു. 724 പേർക്ക് നിബന്ധനാപരമായ മോചനവും അനവദിച്ചു. ഒളിവിലുള്ളവരും വിചാരണയിൽ കഴിയുന്നവരും ഉൾപ്പെടെ 5,580 പേരുടെ കേസുകൾ തള്ളി.

 

രാജ്യത്ത് ഇപ്പോഴും 22,708 രാഷ്ട്രീയ തടവുകാർ ജയിലിൽ കഴിയുന്നു. 2021 ലെ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ട നാഷണൽ ലീഗ് ഫോർ ഡെമോക്രസി (NLD) നേതാവും മുൻ സ്റ്റേറ്റ് കൗൺസിലറുമായ ആങ് സാൻ സൂചി ഇപ്പോഴും ജയിലിലാണ്. 80 കാരിയായ സൂചി 27 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.


മോചിതരിൽ എൻ എൽ ഡി കേന്ദ്ര വിവരസമിതി അംഗം ക്യി ടോയും 2021-ൽ അറസ്റ്റിലായ സ്വതന്ത്ര പത്രപ്രവർത്തകൻ സോ ലിൻ തൂത്ത് (ഫോ തര) എന്നിവരും ഉൾപ്പെടുന്നു.


ഉപയോഗിച്ചത് കരിനിയമം


Myanmar Incitement Law എന്നത് പീനൽ കോഡ് സെക്ഷൻ 505(a) എന്ന പേരിലാണ് അറിയപ്പെടുന്നത്. മ്യാൻമർ സൈനിക ഭരണകൂടം വിമർശകരെയും, പൊതു പ്രവർത്തകരെയും പത്രപ്രവർത്തകരെയും, എൻഎൽഡിയിലെ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളെയും ജയിലിലടയ്ക്കാൻ വ്യാപകമായി ഉപയോഗിച്ച നിയമമാണ്.


സർക്കാരിനെയോ സൈന്യത്തെയോ വിമർശിച്ചാൽ ഈ നിയമ പ്രകാരം കേസെടുക്കാം. പൊതുജനങ്ങളിൽ അശാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളോ പോസ്റ്റുകളോ ആയി വ്യഖ്യാനിക്കപ്പെട്ടാലും കേസാവും. സോഷ്യൽ മീഡിയ പോസ്റ്റ് മുതൽ പ്രതിഷേധ പ്രസംഗം വരെ ഏത് പ്രസ്താവനയും കുറ്റമാവും. 3 വർഷം വരെ തടവ് ലഭിക്കാം.


2021 അട്ടിമറിയിനു ശേഷം പതിനായിരക്കണക്കിന് പേരെ ഈ നിയമം ചുമത്തിയാണ് ജയിലിലടച്ചത്.




 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home